
July, 2012.
‘ഞാൻ ഓർമ്മക്കുറിപ്പുകളല്ല എഴുതുന്നത്, അനുഭവത്തിന്റെ കഷ്ണ്ങ്ങൾ പ്രയോജനപ്പെടുത്തുകയാണ്’
അതിജീവനം ഒരു മാനസികാവസ്ഥയാണ്, പരാജയം സമ്മതിക്കാനുള്ള മടിയാണ് ഓരോ അതിജീവനത്തിന്റെയും ഇന്ധനം. നാസി ഭീകരത ഭൂമിയിൽ വൻ ദുരിതങ്ങൾക്ക് കാരണമായെങ്കിലും ഇരുട്ടിലെ വെളിച്ചം എന്ന പോലെ ആ ദുരന്ത ഭൂമിയിൽ നിന്നും നിരവധി എഴുത്തുകാർ ലോക സാഹിത്യത്തിലേക്ക് പിറന്നു വീണു. ഇനിയൊരു ഹോളോകോസ്റ്റ് ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ അവർ എഴുത്തുമേശകളിലിരുന്നു
ഇസ്രയേലിന്റെ സാംസ്കാരിക വെളിച്ചങ്ങളിൽ ഒന്ന് കഴിഞ്ഞ ദിവസം പൊലിഞ്ഞു. 47 പുസ്തകങ്ങളിലൂടെ കഥകളാലും,നോവലുകളാലും,ലേഖനങ്ങളാലും ലോക സാഹിത്യത്തെ ധന്യമാക്കിയ അഹരോൻ അപെൽഫെൽഡ് 85 ആം വയസ്സിൽ ക്രൂരന്മാരുടെ ഈ ലോകത്തോട് വിടപറഞ്ഞു.മൂന്നു മാസം മുൻപ് മാത്രമാണ് അവസാനത്തെ പുസ്തകമായ പെർപ്ളെക്സിറ്റി പുറത്തുവന്നത്. ഹോളോകോസ്റ്റ് ദിനങ്ങളിൽ നഷ്ടമായ മണിക്കൂറുകളെ വീണ്ടെടുക്കാനെന്ന പോലെ പ്രായത്തിന്റെ അവശതകളിലും ഏതോ ആഭിചാരം പോലെ ഈ എഴുത്തുകാരൻ രചന തുടർന്നു.
സ്വദേശത്തും വിദേശത്തും നിരവധി പുരസ്കരങ്ങൾക്ക് അർഹനായ പ്രേത ദിനങ്ങളുടെ കഥാകാരൻ പലായനങ്ങളുടെ ഭാഗമായി വശമാക്കിയ ഹീബ്രു ഭാഷയിലാണ് തന്റെ കൃതികൾ രചിച്ചത്. ജീവിതാനുഭവങ്ങൾ കൃതികളിലേക്ക് കൂട്ടിയിണക്കി കഥ പറയുന്ന രീതിയായിരുന്നു എഴുത്തുകാരൻ പിന്തുടർന്നത് .ജൂതന്മാരുടെ യൂറോപ്പിലെ ജീവിതം ആസ്പദമാക്കിയുള്ള ബാദൻഹൈം 1939 ആണ് ആദ്യമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റപ്പെട്ട കൃതി.ചെറിയ എന്നാൽ ശക്തമായ വാക്യങ്ങളിൽ മുന്നോട്ടു നീങ്ങുന്ന ഈ കൃതി അപെൽഫെൽഡിന്റെ മറ്റു രചനകളിലേക്കുള്ള ഒരു വാതിൽ കൂടിയാണ്.
ഉക്രൈൻ റുമേനിയ തർക്കത്തിൽ നിൽക്കുന്ന ബുക്കോവിനയിലാണ് അപെൽഫെൽഡ് പിറന്നത് .1940 ലെ മാതാവിന്റെ കൊലപാതകത്തിൽ നിന്ന് തുടങ്ങുന്ന ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു പിന്നീട്.റൊമാനിയൻ പട്ടാളം അവരുടെ ഗ്രാമത്തെ പിടിച്ചടക്കുകയും പിതാവിനേയും കുഞ്ഞു അരണിനെയും നാസി തടവറയിലേക്ക് അയച്ചു.അവിടെ നിന്നും എങ്ങനെയോ രക്ഷപെട്ട കുഞ്ഞു ആരോൺ ഉക്രേനിയൻ കാട്ടിലൂടെ അലഞ്ഞു.ആ യാത്രയിലാണ് ഭ്രാന്തിയായ ഒരു ഗ്രാമ വേശ്യയെ ആരോൺ പരിചയപ്പെടുന്നത്, ആ അനുഭവങ്ങളാണ് ബ്ലൂംസ് ഓഫ് ഡാർക്‌നെസ്സ് എന്ന നോവലിൽ ഉള്ളത്. റഷ്യയിലും ഇറ്റലിയിലും അഭയം തേടി യുദ്ധത്തിന്റെ അവസാനം ഇസ്രായേലിൽ എത്തി.ഇതെല്ലം പതിമൂന്നാം വയസ്സിനുള്ളിലായിരുന്നു. പിതാവിനെ അത്ഭുതകരമായി ഇസ്രായേലിൽ വെച്ച് കണ്ടുമുട്ടുകയുണ്ടായി അപെൽഫെൽഡ് പക്ഷെ അതിനെപ്പറ്റി ഒരിക്കലും എഴുതിയില്ല.
സാഹിത്യം എങ്ങനെ മുറിവുകളെ ഉണക്കുന്നു എന്നതിന് ഉദാഹരണമാണ് അപെൽഫെൽഡിന്റെ ജീവിതം. ചെറുപ്പം മുതൽ ഒരഭയാർത്ഥിയായി കഴിച്ചുകൂട്ടിയ എഴുത്തുകാരൻ ജീവിതത്തിൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒന്ന് ജെറുസലേമിലെ കാപ്പിക്കടകളാണ്
Click this button or press Ctrl+G to toggle between Malayalam and English