മദ്യവും പ്രണയവും ചിലപ്പോള്‍ ഒരുപോലെയാണ്. ലഹരിയുടെ നുരയും പതയും ചിലപ്പോള്‍ രണ്ടിനെയും മനുഷ്യനില്‍ വലിയ സ്വാധീനം ചെലുത്തും. മദ്യത്തിന്റെയും രതിയുടേയും ഇടയില്‍ പിടയുന്ന യൗവനത്തിന്റെ ചൂട് പ്രണയത്തിന്റെ തണലില്‍ ഊതിക്കെടുത്തുകയ
ആസക്തിയും അഭിനിവേശത്തിനും നേരെ തുറന്നു പിടിച്ച കണ്ണാടി പോലെ അല്ലെങ്കിൽ ജീവിതാഘോഷങ്ങളിലുടെയുള്ള യാത്രകൾ..എല്ലാ അടച്ചുവെക്കലുകളേയും അകമുറികളെയും തുറന്ന് വിലക്കുകളില്ലാത്ത കാമനകൾ. ഒരു വശത്ത് അങ്ങിനെ മറുവശത്ത് ആസ്പത്രിയിൽ നിന്നുള്ള ഗോപിയുടെ ചിന്തകൾ. ആനി, ചന്ദ്രബാല മുത്തശ്ശി, സിസ്റ്റർ സാൽവിയ തുടങ്ങിയവർ ജീവിതത്തിൽ നിന്നും മരണത്തിൽ നിന്നുമുള്ള കരയിലും കടലിലുമായി ഒഴുകുന്നു. ആസക്തിയുടെ
കാമനകളുടെ ആവിർഭവമാണ് മറൈൻ കാന്റിൻ എന്ന ഈ സ്ഥലം .തേതി ,ചിരുത,കാർത്തുചിത്രലേഖ,ചന്ദ്രബാല,ചന്ദ്രികതുടങ്ങിയ തലമുറകളിൽനിന്ന് അവസാനമായി വരുന്ന ഗോപിയിലൂടെ കഥ ഈ ജീവിതകാമനകളുടെ വേദനകളുടെ ലോകത്തിനെ കൊണ്ടുവരുന്നു സുസ്മേഷിൻറെ ഈ നോവലിൽ.മറൈൻ കാന്റീൻ മനുഷ്യകാമനകളുടെ ഒരു ഭോജനശാലയാണ്,ഉടുപ്പുകൾക്കൊണ്ടും നാട്യങ്ങൾക്കൊണ്ടും മറയ്ക്കാനവാത്ത കാമനകളുടെ ഉത്സവമാണ് ആ ഭോജനശാലയിൽ അരങ്ങേറുന്നതെന്ന് എൻ ശശിധരൻ അവതാരികയിൽ പറയുന്നു
“കാലങ്ങളോളം പരശ്ശതം പുരുഷ വിരലുകൾ തലോടി മിനുക്കിയ ദേഹത്ത് ചുളിവുകളില്ലായിരുന്നു. ക്ലാവും തുരുമ്പും പുപ്പലും പായലും പറ്റിപിടിച്ച ഒരു തോണിയായി അബോധത്തിന്റെ കടലിന് മുകളിലൂടെ ചന്ദ്രബാല മുത്തശ്ശി ഒഴുകിനടന്നു”ചന്ദ്രബാല മുത്തശ്ശിയെ കുറിച്ച്.
“ചന്ദ്രബാല എന്ന മുത്തശ്ശിയുടെയും സിസ്റ്റർ സിൽവിയ എന്ന അമ്മ കന്യകയുടെയും പാരമ്പര്യവും ജീവിത രീതിയും മറൈൻ കാന്റീൻ എന്ന സ്ഥാപനം നൽകി വളർത്തിയ അറിവുകളും അനുഭവങ്ങളും തന്നെ ഒരിടത്തും എത്തിച്ചിട്ടില്ലെന്ന് ഗോപി തിരിച്ചറിഞ്ഞു.അങ്ങനെയെങ്കിൽ സമുദ്രത്തെക്കാൾ പഴക്കമേറിയ ഒരു പ്രാചീനമനസ്സാണ് തനിക്കുമുള്ളത്. അതായത് ആധുനിക സമൂഹത്തിലെ ഒരംഗമാകാൻ തനിക്കിനിയും കഴിഞ്ഞിട്ടില്ല.”
“ആരാവും ആദ്യം മരിക്കുക വൃദ്ധയായ ആ കന്യാസ്ത്രീയോ തന്റെ മുത്തശ്ശിയോ കന്യാ ചർമ്മത്തെ ഭദ്രമായി സംരക്ഷിച്ച് കൊണ്ടും പുരുഷസ്പർശത്തെപ്പോലും കഴിയുന്നത്ര ഒഴിവാക്കികൊണ്ടും ജീവിച്ച വൃദ്ധമാതാവ്, ജീവിതത്തെ ആഘോഷമാക്കി മാറ്റിയാ തൻറെ മുത്തശ്ശിയെ പോലെ തന്നെ മരണം പ്രതീക്ഷിച്ച് കിടക്കുന്നു. ഒരു പക്ഷേ ഇവിടെനിന്നിറങ്ങുന്ന മരണം അവിടെ കയറി ആ അമ്മയെ കൂട്ടിയാവും മടങ്ങിപ്പോകുക,അല്ലെങ്കിൽ അവിടെ വന്ന മരണം ഇവിടെ വന്നാവും മടങ്ങിപ്പോകുക,രണ്ടായാലും ശരീരം മണ്ണിനോട് ചേരുകയും ആത്മാവ് മറ്റൊരു പ്രാണനിലേക്ക് ലയിക്കുകയും ചെയ്യും” ഗോപിയുടെ ഒാർമ്മകളിൽ നിന്ന്.
പി. രഞ്ജിത്ത്