പ്രശസ്ത നങ്ങ്യാര്‍കൂത്ത് കലാകാരി മാർഗി സതിയുടെ ആത്മകഥയാണ് രംഗശ്രീ .കൂടിയാട്ട പഠനത്തിലൂടെ കലാരംഗത്തേക്ക് ചുവടുവെച്ച സതി വിവാഹിതയായി തിരുവനന്തപുരത്ത് എത്തിയതോടെയാണ് ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ പോറ്റിയുടെ കൂടി പ്രോത്സാഹനത്തോടെ കലാരംഗത്ത് കൂടുതല്‍ വളര്‍ന്നത്
കലാരംഗങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അവഗണനകളും വിവരിക്കുന്നതിനൊപ്പം ഇത് മാർഗി സതി എന്ന കലാകാരിയുടെ വളർച്ചയുടെ അളവുകോൽ കൂടിയാണ്. കൂടിയാട്ടത്തിനും നങ്ങ്യാര്‍കൂത്തിനും അരങ്ങുകള്‍ ദുര്‍ബലമായിരുന്ന അക്കാലഘട്ടം മുതല്‍ മരണം വരെയുള്ള സതിയുടെ ജീവിതം ഇരുകലകളുടെയും വളര്‍ച്ചയുടെ ചരിത്രവുമാണ്.
ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗവും കാന്‍സര്‍ രോഗത്തിന്റെ കടന്നാക്രമണവും പോലും തകര്‍ക്കാത്ത ധീരതയുടെ സമ്പൂര്‍ണ്ണചിത്രം രംഗശ്രീയില്‍ വായിച്ചെടുക്കാം.