മറക്കുകയാണെല്ലാം
മറക്കുകയാണ് ഞാന്‍?
മറവിയെ പോലും-
മരണത്തെ പോലും-
മറക്കുകയാണ് ഞാന്‍..?
ഓര്‍മകളെല്ലാം
മറവിയുടെ മാറാപ്പില്‍
എറിയുകയാണ് ഞാന്‍?
സ്വപ്നങ്ങളെല്ലാം
മറവിയുടെ മടിത്തട്ടില്‍
ഉറക്കുകയാണ് ഞാന്‍..?
സ്വന്തവും ബന്ധവും
സൗഹൃദം പോലും
കാലത്തിന്‍ തിരശ്ശീലയില്‍
“മറയ്ക്കു”കയാണ് ഞാന്‍?
എന്നിലെ “എന്നെ” പോലും
“മറക്കു” കയാണ് ഞാന്‍..??