വെയിലു താഴവെ നഖക്ഷതങ്ങളെ
മറച്ചു വെച്ചു ഞാൻ മുഖം മിനുക്കുമ്പോൾ
പഴയ നഷ്ടങ്ങൾ മറക്കുവാനോരോ
പുതിയ കാരണം മണത്തറിഞ്ഞിടും.
നരച്ച പൂവിൻ്റെ വസന്ത,മാകിലും
നിറങ്ങൾ പെയ്യുന്ന നിശ,യിരിക്കിലും
തിരഞ്ഞു കാണുവാ,നാവതില്ലെൻ്റെ
മിടിപ്പുകൾ ഘോഷപ്രളയമാകിലും.
പൊളിഞ്ഞ വീടിൻ്റെ വടക്കിറയത്ത്
പഴയ വേനലി,ലെരിയു,മോടിൻ്റെ
എളിയിൽ തിരുകി മറച്ച നോവായി
മറന്നു വെച്ചിട്ടു,ണ്ടെന്നെ ഞാൻ തന്നെ.
എഴുതുന്ന ശൈലി നന്നായിട്ടുണ്ട് . മനോഹരം .👌👌👌
🙏🙏
ഹൃദ്യമായ ഒരു കവിത. 👌
നന്ദി 🙏