ചേർത്തുവെക്കട്ടെ
എന്റെ ആത്മാവിനെ
നിന്റെ ഹൃദയത്തിനൊപ്പം
മറവിയുടെ
നിർക്കയത്തിലേക്ക്
വലിച്ചെറിയപ്പെടുകയില്ലങ്കിൽ.
താരകങ്ങൾ ഒഴിഞ്ഞ ആകാശം
കറുപ്പിന്റെ കച്ച പുതച്ച രാത്രി
വാഴയിലയിൽ തട്ടി
ഭുമിയെ ഉമ്മ വെച്ച്
പൊട്ടിച്ചിതറുന്ന മഴത്തുള്ളികൾ.
ഈ രാത്രിയിൽ
മരണപ്പക്ഷി തേടി വന്നേക്കാം
കുർത്തപ്പല്ലുക്കൾ എന്നിലക്ക്
ആഴ്ന്ന് ഇറങ്ങാം
വേദനയിൽ പുളയുമ്പോൾ
മുറുകെ കെട്ടിപ്പിടിക്കുക.
ആശുപത്രിമുറിയിലെ
ദുര്ഗന്ധത്തെക്കാൾ
എനിക്കിഷ്ടം
വിയർപ്പിൽ കുതിര്ന്ന
നിന്റേതുമാത്രമായ ഗന്ധമാണ് .
നിന്റെയീ ഗന്ധവും ആവാഹിച്ചുകൊണ്ട്
പക്ഷിയുടെ കാലിൽ തുങ്ങി പോകട്ടെ
നീ അങ്ങ് വരുവോളം നുകരാൻ.