വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമാണ് എനിക്ക് കഥയെന്ന് പ്രമോദ് രാമൻ പറഞ്ഞിട്ടുണ്ട്.അയാളുടെ കഥകൾ അതിനു സാക്ഷ്യം പറയും.പുതിയ കാലത്തിന്റെ മാറ്റങ്ങളെ കഥയിൽ കൊണ്ടുവരുന്നതിൽ ഈ എഴുത്തുകാരൻ മറ്റാരേക്കാളും മുന്നിൽ നിൽക്കുന്നു.സമകാലിക ലോകത്തിന്റെ രാഷ്ട്രീയ സാമൂഹിക ആവശ്യങ്ങളെ ഈ കഥകൾ കലാപരമായി നിറവേറ്റുന്നു.
സമകാലികതയുടെ ചോരപ്പുളയലുകള്‍ പ്രമോദ് രാമന്റെ കഥകളിലുണ്ട്. വിട്ടുവീഴ്ചയ്ക്കു തയ്യാറില്ലാത്ത ധീരനായ ഒരു കഥാകൃത്തിന്റെ തീവ്രയാഥാര്‍ഥ്യങ്ങളിലൂടെയുള്ള സഞ്ചാരങ്ങളാണ് ഈ കഥകള്‍. ഓരോ കഥയും ഒരു അടക്കിപ്പിടിച്ച നിലവിളിയാണ്. ഈ നിലവിളികള്‍ ചേര്‍ത്തുവെക്കുമ്പോള്‍ സമകാലിക മലയാളകഥയുടെ തുടര്‍സഞ്ചാരങ്ങള്‍ വെളിപ്പെടുന്നു – എം.മുകുന്ദന്‍
എഴുത്തിനിരുത്ത്, മരണമാസ്, തുപ്പല്‍പ്പൊട്ട്, ഗോപുരച്ചേതം, ഒരു കുഞ്ഞുകോപ്പ, പ്രജനനം, അംഗലീപരിമിതം, നിലം, വിലാപയാത്രയ്ക്ക് ഒരുദാഹരണം, ബ്ലോക്ക് സ്റ്റുഡിയോ മരസിംഹം എന്നിങ്ങനെ പതിനൊന്നു കഥകള്‍.
പ്രസാധകർ മാതൃഭൂമി
വില 100 രൂപ
Click this button or press Ctrl+G to toggle between Malayalam and English