ജീര്‍ണ്ണവസ്ത്രം കളയാനൊരു
മടിയുമില്ല എക്കാലത്തും മര്‍ത്ത്യന്
പിന്നെങ്ങിനെ ജീര്‍ണ്ണശരീരം
വെടിയാതിരിക്കും ദേഹികള്‍?
എവിടെ നിന്നും വന്നു ദേഹികള്‍?
എവിടേക്കു പോയിടുന്നു ദേഹികള്‍?
എന്നാര്‍ക്കും അറിയില്ല – അതജ്ഞാതം .
വന്നതില്‍ നിന്നും വന്നതിലേക്കു
പോയിടുന്നുവെന്നാശ്വസിക്കാം നമുക്ക്
ആ വന്നതെവിടെനിന്ന്?
ഈശ്വരനില്‍ നിന്നല്ലാതെന്തു പറയും
ഈശ്വരവിശ്വാസികള്‍ ?
പിന്നെന്തിനു നാം ദേഹി വിട്ട ദേഹത്തെ
കെട്ടിപ്പിടിച്ചു പൊട്ടിക്കരയണം