എന്‍ വര്‍ണ്ണമനോഹര സൗധത്തിന്‍
അപശകുനമാം സസ്യലതാദികള്‍ കണ്ടിട്ട്
അവരെന്നോട് ചൊല്ലി മഴുവെറിയാന്‍
മടിക്കുന്നു നീയെന്തിനെന്ന്…..?
അന്നെന്റെ മൌനത്തിന്‍ പൊരുളിന്നവരറിഞ്ഞു
ഉച്ചിയെപ്പൊളിച്ച ഉച്ചവെയിലിലൂടെപിന്നെ
ഉഷ്ണം വിതയ്ക്കുന്ന ഭൂമിതന്‍ ഉഷ്ണനിശ്വാസ
കാറ്റിലൂടെ………
പാഴിന്‍റെ ആലകുഴി കണ്ടിട്ടവരന്നോട് ചോദിച്ചു
ആഴംനികത്തി നീ അതിരുണ്ടാക്കി ആധാരം കുറിക്കാന്‍?
ആഴത്തിലുള്ളെന്‍റെ മൌനത്തിന്‍ പൊരുളറിഞ്ഞവരിന്ന്
ആലം വറ്റിവരണ്ട ഭൂമിയെകണ്ടപ്പോള്‍…….
ഊഴിവിട്ടെങ്ങോ ഊളിയിടുന്നവരൊക്കെയിന്ന്
ഉമ്മിനീര് വറ്റിയ തൊണ്ടനനക്കുവാന്‍ ഇത്തിരി
കുടിനീരിനായി……….
ഊഴംകാത്തവര്‍ നിലയുറപ്പിക്കുന്നു ഒരുകൈകുമ്പിള്‍
ദാഹജലത്തിനായി…!
ഊഴിയെതുരന്നവരൂറ്റിയെടുക്കൊമ്പോഴും
ഉഴറുന്നയെന്‍ മനം മൌനംകൊണ്ട്ഘനീഭവിച്ചു
ഉമ്മിനീര് വറ്റി വരണ്ടന്‍റെ നാവ് ചലിക്കാതെപോയി..
മൌനം വെടിഞ്ഞെനിക്ക് ചൊല്ലു വാനാഗ്രഹമുണ്ട്
വരണ്ട നാവുച്ചലിക്കുവാന്‍ ആയങ്കില്‍ ഉറക്കെ പറയും
മരം ഒരുവരമാണ്………മണ്ണിനും വിണ്ണിനും പിന്നെ
ജീവന്‍ നിലനില്‍ക്കുവാന്‍ മരംപെയ്യണം….