വൈക്കം മുഹമ്മദ് ബഷീറിന്റെ 1968ല്‍ പ്രസിദ്ധീകരിച്ച ലഘുനോവല്‍ മാന്ത്രികപ്പൂച്ചയുടെ അമ്പതാം വാര്‍ഷികം അനുബന്ധിച്ച് ബഷീറിന്റെ ജന്മനാട് ഒരുക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആഘോഷങ്ങളും തലയോലപ്പറമ്പില്‍ നടന്നു. 2018 മെയ് 6 ഞായര്‍ വൈകിട്ട് 3ന് തലയോലപ്പറമ്പിലുള്ള ഫെഡറല്‍ നിലയത്തില്‍ വെച്ച് നടന്ന സാഹിത്യകൂട്ടായ്മ ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ എം.ഡി. ബാബുരാജന്റെ അദ്ധ്യക്ഷതയില്‍ സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വൈക്കം ചിത്രഭാനു, രമേശന്‍ മൂലശ്ശേരി, വൈക്കം എം.കെ. ഷിബു, പ്രൊഫ.കെ.എസ്. ഇന്ദു, ഡോ. യു. ഷംല, അഡ്വ. എന്‍. ചന്ദ്രബാബു, അഡ്വ. ടോമി കല്ലാനി, കെ.എസ്. മണി, എം.കെ. സുനില്‍, കെ.എം. ഷാജഹാന്‍ കോഴിപ്പള്ളി, സണ്ണിചെറിയാന്‍, മോഹന്‍ ഡി. ബാബു, ഡോ.എസ്. പ്രിതന്‍, പ്രൊഫ. ടി.ഡി. മാത്യു, പി.ജി. ഷാജിമോന്‍, ടി.കെ. ഉത്തമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കഥകളുടെ സുല്‍ത്താന്‍ ബഷീര്‍ ഭാര്യ ഫാബിയുമായി കുടുംബസമേതം 1960 മുതല്‍ 1964 വരെ താമസിച്ചിരുന്ന തലയോലപ്പറമ്പിലെ വീടാണ് ഫെഡറല്‍ നിലയം.