വൃദ്ധസദനം
അടച്ചുപുട്ടാൻ
ഒരു മന്ത്രം ചൊല്ലാം.
ഉറങ്ങാൻ കിടക്കുമ്പോൾ
കണ്ണടച്ച് കുട്ടിക്കാലം
അയവിറക്കുക.
പിന്നെ,
മക്കളും മരുമക്കളും
പേരകുട്ടികളും നിറഞ്ഞ
ജീവിതത്തിന്റെ അവസാന
ഘട്ടം സ്വപ്നം കാണുക.
പിന്നെ,
ഓർക്കുക
ചൈനിസ് കഥയിലെ
കുട്ടിയുടെ ചോദ്യം.
അറുപതാം പിറന്നാൾ
എനിക്കും വരുമെന്ന്
മനസിനോട് പറയുക.
അതിൽ
ഈ ഗ്രാമഗന്ധവും വേണം.
അമ്മയുടെ ചുടു ചുംബനവും
അച്ഛന്റെ സ്നേഹശകാരവും
ഹൃദയത്തിൽ നിറഞ്ഞു നില്കട്ടെ .