മൺസൂൺ ഫെസ്റ്റിവൽ

23376628_1943230239039590_630634872589704372_n

വിവിധ സമാഹാരങ്ങളിൽ പ്രത്യക്ഷപ്പെട്ട ശ്രദ്ധേയമായ 14 കഥകളാണ് മൺസൂൺ ഫെസ്റ്റിവൽ എന്ന കഥാ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പുതു കഥയുടെ ശക്തനായ വക്താക്കളിൽ ഒരാളായ മഹേന്ദർ ആദ്യ സമാഹാരമായ ഇണ/ ജീവിതം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ്.

ഒരുപാട് വിഷയങ്ങളുടെ ആവനാഴി കയ്യിലുള്ള ആളാണ് മഹീന്ദർ .ആദ്യപുസ്തകമായ ഇണ/ ജീവിതം വായിച്ചപ്പോൾ മുതൽ ശ്രദ്ധിച്ചിട്ടുള്ളതാണ് അത്.നിത്യ ജീവിതത്തിലെ സാധാരണമെന്ന് തോന്നുന്ന അവസ്ഥകളെയാണ് നേർത്ത നർമ്മത്തിന്റെയും ,പരിഹാസത്തിന്റെയും തൂവലുകളണിയിച്ച് മഹേന്ദർ മിനുക്കിയെടുക്കുന്നത് .അതോടെ അവ നമ്മുടെ വിചാരങ്ങളിലെ പലതരം വേവുകളുടെ തുടർച്ചയാവുന്നു .കഥകളെ സ്വന്തം ജീവിതാവസ്ഥകളോട് തുലനം ചെയ്യാൻ വായനക്കാരന് അത് പ്രേരണയാകുന്നു.

കഥകളിലൂടെ ഗ്രാമജീവിതത്തിന്റെ ചെത്തവും ,വെളിച്ചവും വാരിയുടുക്കുമ്പോൾ തന്നെ അകത്തെവിടെയോ പിടിതരാതെ കുതറുന്ന നഗര ജീവിത സമസ്യകളെ ചേർത്തനാക്കുകയും ചെയ്യുന്നു.മലയാള കഥാപാരമ്പര്യത്തിന്റെ സജീവധാരയിൽ മുഴുകി നിൽക്കുന്ന രചനകൾ തന്നെയാണിവ,അതർഹിക്കുന്ന ശ്രദ്ധ ഈ സമാഹാരത്തിനു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സുസ്മേഷ് ചന്ദ്രോത്ത്

പ്രസാധകർ ലോഗോസ്
വില 100 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here