ഈ വർഷത്തെ മനോരാജ് കഥാസമാഹാര പുരസ്കാരം വി .എം.ദേവദാസിന് . ‘അവനവൻ തുരുത്ത്’ എന്ന കൃതിക്കാണ് പുരസ്‌കാരം.കെ.എ.ബീന, പൂയപ്പിള്ളി തങ്കപ്പൻ, ജോസഫ് പനക്കൽ എന്നിവർ അടങ്ങുന്ന ജ്യൂറിയാണ് വിജയിയെ കണ്ടെത്തിയത്.
24 സെപ്റ്റംബർ 2017 ന് വൈകീട്ട് 3 മണിക്ക്, ചെറായിലുള്ള പള്ളിപ്പുറം സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ, പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ, 33333 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജേതാവിന് നൽകും.
Click this button or press Ctrl+G to toggle between Malayalam and English