മഞ്ഞ പറത്തുന്ന കവി

bk_9508

ദീർഘ കവിതകളെ അട്ടിമറിക്കുന്ന ക്രഫ്റ്റാണ് എസ്  ജോസഫിന്റെ കവിതകൾക്കുള്ളത്.തികച്ചും സാധരണമായ ജീവിതപരിസരങ്ങളിൽ നിന്നും കവിത കണ്ടെത്തി വാക്കിലൂടെ അവയെ എങ്ങനെ അസാധാരണമാക്കാം എന്നാണ് ജോസഫ് അന്വേഷിക്കുന്നത് .

ഓരോ സമാഹാരം കഴിയുമ്പോളും കൂടുതൽ കൂടുതൽ ലളിതവും മനോഹരവും ആവുന്നുണ്ട് ജോസഫിന്റെ കവിതകൾ. സ്വാഭാവികമായി ഒഴുകുന്ന ഒരു നദിയുടെ വഴക്കം ജോസഫിന്റെ ഭാഷ കൈക്കൊള്ളുന്നു.

bk_prev_9508

പുതിയ സമാഹാരമായ മഞ്ഞ പറന്നാൽ എന്ന കൃതിയിൽ ‘പാടാനറിയല്ലെങ്കിലും’, ‘ആ മരം’, ‘തടാകം’, ‘അത്’, ‘എത്ര എഴുതിയിട്ടും’, ‘റെയില്‍വേ സ്റ്റേഷന്‍’, ‘നട്ടുച്ച’, ‘അയാള്‍’, ‘മധുരം’, ‘വിളി’, ‘കുടമ്പുളി’, ‘കാക്കകള്‍’, ‘ചൈനക്കാര്‍’, ‘പിച്ചക്കാരന്‍’ തുടങ്ങി അമ്പതോളം കവിതകളുണ്ട് .

ഉടുമ്പായി ഞാന്‍ പാര്‍ക്കുന്നു’ എന്ന തലക്കെട്ടില്‍ അജയ് പി മങ്ങാട്ട് എഴുതിയ പഠനവും പുസ്തകത്തിലുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here