മാനിഷാദാ

e78048dc171e655863b94e051ca7361b

കൊന്നില്ലേ…നീകൊലവിളിച്ചില്ലേ..?
ഒരുജീവന്‍റെ സ്വപനംതല്ലി തല്ലിക്കൊഴിച്ചില്ലേ..?
എന്നിട്ട് നീ  എന്ത്നേടി…?

അറ്റുപോകുന്ന ജീവാനായി നിന്നോടവന്‍-
കേണിരുന്നില്ലേ..
മരണ ഭയം നീയാകണ്‍കളില്‍
കണ്ടില്ലേ…?
നിന്‍ ദയക്കായി ഭാവങ്ങള്‍-
ആ മുഖത്തായി നീ കണ്ടതല്ലേ…?

നോവിന്‍റെ രോദനം നിന്‍ കര്‍ണ്ണത്തില്‍-
പതിച്ചതല്ലേ…?
അശക്തമാം കരങ്ങള്‍ നിന്നേ തടഞ്ഞതല്ലേ..?
ചാലിട്ട ചുവപ്പ്നീകണ്ടതല്ലേ ചലനം-
പിടഞ്ഞൊടുങ്ങുന്നതും  നീ കണ്ടിരുന്നില്ലേ…?

മരവിച്ച നിന്‍ മനം മരണത്തെ തിട്ടപ്പെടുത്തിയില്ലേ..?
ഒടുവിലായെങ്കിലും ഓര്‍ത്തിരുന്നോ-
എന്തിനായി എതിനായി ഒടുക്കിയെന്നു..?
നീ പിറന്ന ഗര്‍ഭമറിഞ്ഞ നോവ്‌ അവന്‍
പിറന്ന വയറും അറിഞ്ഞതല്ലേ…?
നിന്‍ വരവോര്‍ത്ത് വഴിനട്ട കണ്‍കള്‍പോലെ-
അവനായി കാക്കുന്ന കണ്‍കളില്ലേ…?

നീ എടുത്തത്‌ ഇനി പകരം കൊടുക്കുവാന്‍-
ആകുമോ..?
അമൃതൂട്ടിയ ഇടഞ്ചിലെരിയും കനലിനെ
കെടുത്തുവാന്‍ ആകുമോ…?
അകമേ ഘനീഭവിച്ച ശാപത്തെ തടുക്കുവാന്‍-
നിന്‍ ആയുധങ്ങള്‍ക്കത്ര മൂര്‍ച്ച
ഇനിയെങ്കിലും മാനിഷാദാ നിന്‍ ക്രൂരത…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here