മാനവികതയുടെ പുതിയ മുഖം

മഹാമാരി സമൂഹത്തില്‍,
വിത്തു വിതക്കുമ്പോള്‍ വിളയുന്നത്,
മരണവും ഭീതിയും ; മനുഷ്യമനസുകളുടെ
വെളിപാടുകളും കൂടിയാണ്.
നിസഹായതയുടേയും ഭയത്തിന്റെയും ,
ആലയില്‍ മനുഷ്യഹൃദയം ഉരുകി-
പരിണാമം പ്രാപിക്കുന്നു.
ഒരു സൂക്ഷ്മാണുവിന്‍ മുന്നില്‍,
പണ്ഡിതനും പാമരനും,
രാജാവും പ്രജയും സമന്മാര്‍
മൂല്യച്യുതിയേറിയ മാനവികതയുടെ
പുതിയ രൂപത്തിന്‍ ജ്ഞാനസ്നാനം
നടക്കവേ, കുമ്പസാരക്കൂടിനു മുന്നില്‍
തിരക്കേറുന്നു.
മാനവികതയുടെ ഈ രൂപം വളര്‍ന്ന്,
വന്‍ ശക്തിയായ് മാറുമെങ്കില്‍
നന്മ നിറഞ്ഞ സമൂഹപ്പിറവിക്കായ്
കാതോര്‍ക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

3 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here