രാജീവ് ഒരു കര്‍ഷകനാണ്. അയാളും ഭാര്യ വിലാസിനിയും മകള്‍ ഗോമതിയും പെരിയാറിന്റെ തീരത്തുള്ള ഒരു ചെറിയ വീട്ടിലാണു താമസിച്ചിരുന്നത്. കര്‍ക്കിടകമാസത്തില്‍ മലവെള്ളം വന്നപ്പോള്‍ അവരുടെ വീട്ടില്‍ വെള്ളം കയറി . ജീവരക്ഷാര്‍ത്ഥം അവര്‍ ഒക്കല്‍ പ്രൈമറി സ്കൂളില്‍ അഭയം തേടി. വിടുകളില്‍ വെള്ളം കയറിയ ഇരുപത്തിയഞ്ചു വീട്ടുകാര്‍ അവിടെ താമസിച്ചിരുന്നു.
വെള്ളം ഇറങ്ങി വീടു വൃത്തിയാക്കി അവര്‍ താമസം തുടങ്ങി. തണുപ്പും ശാരീരികാദ്ധ്വാനവും വിലാസിനിക്കു താങ്ങാന്‍ വയ്യാതായി. . അവള്‍ക്ക് പനി ബാധിച്ചു. മരുന്നു വാങ്ങാനും കഴിക്കാനും തരപ്പെട്ടില്ല. പനി കൂടി ആശുപത്രിയില്‍ പോയി വിദഗ്ദ ചികിത്സ ലഭിച്ചില്ല. അവള്‍ മരിച്ചു.
രാജീവും ഗോമതിയും തനിച്ചായി. മകളുടേ സംരക്ഷണത്തിനു വേണ്ടി മറ്റൊരു വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു
അയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അവള്‍ ഗോമതിയുടെ കാര്യം വേണ്ട പോലെ നോക്കി വളര്‍ത്തി. അങ്ങനെ സുഖമായി ജീവിച്ചു വന്നപ്പോള്‍ രണ്ടാം ഭാര്യക്ക് ഒരു മകള്‍ ജനിച്ചു. ആ കുട്ടി വളര്‍ന്നു വന്നതോടെ ഇളയമ്മക്കു ഗോമതിയോടു സ്നേഹമില്ലാതായി.
ഗോമതിയെ കൊണ്ടു വീട്ടു പണികളെല്ലാം ചെയ്യിപ്പിച്ചു. അനിയത്തിക്കുട്ടിയെ നോക്കേണ്ട ജോലിയും ഗോമതിയാണ് ചെയ്തു വന്നത് . എല്ലാ പണികളും ചെയ്താലും ഇളയമ്മ വഴക്കു പറയും. ഒരു സമയവും സ്വൈരം കൊടുക്കില്ല. ഇളയമ്മയുടേ വഴക്കും കുറ്റപ്പെടുത്തലും കേട്ട് ഗോമതി മാനസികമായി തളര്‍ന്നു . അവള്‍ക്ക് ഒരു സമാധാനവുമില്ലാതായി. അച്ഛനോടു സങ്കടം പറഞ്ഞാലും പ്രയോജനമില്ലെന്നായി . ഇളയമ്മ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അവര്‍ അച്ഛനും സ്വൈരം കൊടുക്കുകയില്ലായിരുന്നു.
ഗോമതി ആകെ ദു:ഖത്തിലായി. ആരോടും സങ്കടം പറയാനുമുണ്ടായിരുന്നില്ല. ആരും അവളെ സമാധാനിപ്പിക്കുവാനും ഉണ്ടായില്ല ഒരു ദിവസം ഇളയമ്മ ആവശ്യമില്ലാതെ വഴക്കും പറഞ്ഞ് തല്ലിയപ്പോള്‍ ഗോമതി തിരിച്ചു തല്ലാന്‍ പോയി എന്നിട്ട് തല്ലിയില്ല സങ്കടവു ദേഷ്യവും ഉള്ളീല്‍ ഒതുക്കി നിറുത്തി. ഇങ്ങനെ അവള്‍ വേദന തിന്ന് ദുഖം ഉള്ളീല്‍ ഒതുക്കി കഴിഞ്ഞു വന്നു.
ഒരു ദിവസം നേരം വെളുത്തപ്പോള്‍ ഗോമതിയുടെ വലതു കൈ തളര്‍ന്നു പോയി . ചലിപ്പിക്കുവാന്‍ സാധിക്കുന്നില്ല. ഡോക്ടറേ കാണിച്ചു മരുന്നു കഴിച്ചു. പല തരത്തിലുള്ള ചികിത്സകള്‍ ചെയ്തിട്ടും ഫലം കണ്ടില്ല. രോഗശമനമുണ്ടായില്ല .ഗോമതിയുടേ സംസാര രീതിയും താളം തെറ്റിയ പോലെ ഡോക്ടര്‍ക്കു തോന്നി.
ചികിത്സിച്ച ഡോക്ടര്‍ ഒരു മനശാസ്ത്രജ്ജനെ കാണിക്കാന്‍ പറഞ്ഞു.
രാജീവ് ഗോമതിയെ നല്ലൊരു മന:ശാസ്ത്രജ്ജന്റെ അടുത്തു കൊണ്ടൂ പോയി. അയാള്‍ ഗോമതിയോട് എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചു മനസിലാക്കി. ഗോമതി എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു.
ചെറുപ്പത്തില്‍ അമ്മ മരിച്ച കാര്യവും അച്ഛന്‍ രണ്ടാമതു വിവാഹം കഴിച്ചതും ഇളയമ്മ ആദ്യം സ്നേഹമായി പെരുമാറിയിരുന്നതും.
കഴിഞ്ഞ ദിവസം ഇളയമ്മ തന്നെ കുറ്റപ്പെടുത്തിയത് സഹിക്കാന്‍ കഴിഞ്ഞില്ല അവരെ അടിക്കണമെന്നു തോന്നി. വളരെ പണിപ്പെട്ട് തന്റെ ദേഷ്യം അടക്കി ഇരുന്നു. അതിനു സേഷം അവരോട് മിണ്ടാറില്ല. തന്നെ സമാധാനിപ്പിക്കുവാനും സ്നേഹിക്കുവാനും ആരുമില്ല.
ഈ വിവരണം കേട്ടപ്പോള്‍ മനശാസ്ത്രജ്ജന്‍ പറഞ്ഞു.
‘ദേഷ്യം ഉള്ളീല്‍ അടക്കിയാല്‍ അത് അബോധമനസില്‍ കിടക്കും ഉള്ളീലടക്കുന്ന വികാരങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ഗോമതിയുടെ കാര്യത്തിലും അതു തന്നെയാണൂ സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഉള്ളീല്‍ അമര്‍ത്തി വച്ച ദേഷ്യമാണ് കൈ തളരാന്‍ കാരണമായത്’
ഈ സത്യം മനസിലായതോടേ ഗോമതി ഇളയമ്മയോടു ദേഷ്യവും വിദ്വേഷവും ഉപേക്ഷിച്ചു. പിന്നീട് മരുന്നു കഴിച്ചു.
ഗോമതിയുടേ ഇളയമ്മക്കും അച്ഛനും കൗണ്‍സിലിംഗ് നടത്തി. അച്ഛനും ഇളയമ്മയും ഗോമതിയോട് കൂടുതല്‍ സ്നേഹമായി പെരുമാറാനും തുടങ്ങി. അതോടേ ക്രമേണ ഗോമതിയുടെ കൈയുടെ തളര്‍ച്ച മാറുകയും ചെയ്തു.
ജീവിതം ഇരിക്കുന്നത് മനസിലാണ്. മനസിനെ മെഡിറ്റേഷനിലൂടേ ബാലന്‍സ് ചെയ്തു നിറുത്തുക .