മന:പൂർവം

 

 

 

 

 

ചിരിക്കാൻ മറന്ന് തുടങ്ങിയിരിക്കുന്നു…
ചിലവാക്കും,
നോക്കും,
അശനിപാതം പോലെ
ചിരിക്കുമേൽ വീണ്
അറം പറ്റിയത്
കനത്ത ഇരുട്ടിലും
തിരിച്ചറിയുന്നു…
ആത്മാവ് കത്തുന്നത്,
കൊഴിഞ്ഞു വീണിടത്തു നിന്നൊരു
പുനർജനി ഉണ്ടാവുമോ
എന്ന ഭയത്താൽ!
ഇന്നലകളുടെ ഭീതി പകർത്താൻ
ഒരു നിറക്കൂട്ടുകൾക്കും
ആകില്ലെന്നിരിക്കെ,
‘ആത്മാർത്ഥതയില്ലാത്ത അധര വ്യായാമങ്ങൾക്കു ‘മുമ്പിൽ
ദൃക്സാക്ഷിയായത് ബധിരതയാണ്!!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here