മണൽച്ചൊരുക്ക്

 

21013795_1431131440311128_6160478673386696971_o

പ്രവാസം ആവോളം നമ്മുടെ കഥാകൃത്തുക്കൾ എടുത്ത് ഉപയോഗിച്ച ഒരു വിഷയമാണ് .മരുഭൂമിയിൽ ചെന്ന് ജീവിതം കെട്ടിപ്പടുക്കാനായി കഷ്ടപ്പെടുകയും ,അതേസമയം തന്നെ ജന്മനാടിനെ ഓർത്ത് ഗൃഹാതുരപ്പെടുകയും ചെയ്യുന്ന എത്ര എത്ര കഥാപാത്രങ്ങൾ.

ഷെരീഫ് സാഗറിന്റെ ഈ കഥകൾ പതിവ് ചതിക്കുഴികളിൽ വീഴുന്നില്ല ,പറഞ്ഞു പറഞ്ഞു പഴകിയ അനുഭവ പരിസരങ്ങളെ തന്റേതായ ഭാഷയിൽ അവതരിപ്പിക്കാനാണ് ഈ കഥാകാരൻ തുനിയുന്നത്. അങ്ങനൊരു ശ്രമത്തിൽ പതിയിരിക്കുന്ന കിടങ്ങുകൾ സർഗാത്മകത കൊണ്ട് മറികടക്കാനും കഥാകാരനായി.
മണല്‍ച്ചൂടില്‍ ജീവിതം ഉരുകിയൊലിക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരും അല്ലാത്തവരുമായ ഒരുപാട് മനുഷ്യരുടെ ഗള്‍ഫനുഭവങ്ങളാണ് ഈ കഥകള്‍. ഒരൊറ്റക്കഥയിലും പഴകി ദ്രവിച്ച ഗൃഹാതുരത്വത്തിന്റെ വാടയോ പറഞ്ഞു പതം വന്ന വാക്കുകളുടെ ധാരാളിത്തമോ ഇല്ല. തെളിമയാര്‍ന്ന ഭാഷയിലാണ് മിക്ക കഥകളുടെയും ഒഴുക്ക്. ഈ പുസ്തകം കയ്യിലെടുക്കുന്ന ഏതൊരു വായനക്കാരനും ഒറ്റവീര്‍പ്പില്‍ കഥകള്‍ വായിച്ചു തീര്‍ക്കുക തന്നെ ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English