മാന്‍ ബുക്കര്‍ പുരസ്‌കാരം അന്ന ബേണ്‍സിന്


മാന്‍ ബുക്കര്‍ പുരസ്‌കാരം വടക്കന്‍ ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. അന്നയുടെ മില്‍ക്ക് മാന്‍ എന്ന എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന.56 കാരിയായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്ക്മാന്‍. ഐറിഷ് പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടിരിക്കുന്ന മില്‍ക്ക് മാന്‍ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്.

ഒരു പരീക്ഷണാത്മക നോവലായ മില്‍ക്ക് മാന്‍ അവിശ്വസനീയമാം വിധത്തിലുള്ള യാഥാര്‍ത്ഥ്യമാണ് വായനക്കാര്‍ക്കായി തുറന്നിടുന്നതെന്ന് പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി. ഇതിനു മുമ്പ് ഇത്തരത്തിലൊരു അവതരണശൈലിയില്‍ ഒരു നോവല്‍ വായിച്ചിട്ടില്ലെന്ന് ജൂറി അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here