ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ നോവലായ ‘മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് മാൻ ബുക്കർ സമ്മാനത്തിനുള്ള അവസാന ചുരുക്കപ്പട്ടികയിൽനിന്ന് പുറത്തായി.ബുധനാഴ്ച പുരസ്‌കാര സമതി പുറത്തുവിട്ട അവസാനപട്ടികയിൽ അറുപുസ്തകങ്ങളാണ് ഉള്ളത്.
പോൾ ആസ്റ്ററിന്റെ ‘4321’ ,എമിലി ഫ്രഡിലൻഡിന്റെ ‘വോൾവ്സ് ഹിസ്റ്ററി’, മെഹ്‌സിൻ ഹമീദിന്റെ ‘എക്സിറ്റ് വെസ്റ്റ്’, ഫിയോന മോസ്ലിയുടെ ‘എംലെറ്റ്’ ജോർജ് സാണ്ടേഴ്സിന്റെ ‘ലിങ്കൺ ഇൻ ബാർഡോ’, അലിസ്മിത്തിന്റെ ‘ഓട്ടം’എന്നിവയാണ് അവസാന പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ.