മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ചു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ കഥയും ലിജോയുടേത് തന്നെയാണ്. എസ്. ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ‘മമ്മൂട്ടി കമ്പനി’ എന്നാണ് പുതിയ നിര്‍മ്മാണകമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹനിര്‍മ്മാണം. തമിഴ്‌നാട് പശ്ചാത്തലമാകുന്ന സിനിമയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’.