മമ്മിയൂർ ദേവസ്വം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നല്കിവരുന്ന മമ്മിയൂർ കൃഷ്ണൻകുട്ടിനായർ പുരസ്കാരം സാഹിത്യകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് സമ്മാനിച്ചു.
മമ്മിയൂർ നടരാജ മണ്ഡപത്തിൽ നടന്ന പുരസ്കാര വിതരണസമ്മേളനവും നവരാത്രി നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനവും കർണാടക സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ അധ്യക്ഷനായി.
കവി രാധാകൃഷ്ണൻ കാക്കശേരി, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി ചെയർമാൻ പുരുഷോത്തമൻ, മലബാർ ദേവസ്വം മലപ്പുറം ഏരിയ കമ്മിറ്റി അംഗം ടി. വാസു, മമ്മിയൂർ ദേവസ്വം എക്സികുട്ടീവ് ഓഫീസർ എം.വി.സദാശിവൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ വി.പി. ആനന്ദൻ, കെ.കെ. ഗോവിന്ദദാസ്, വാക്കയിൽ മാധവദാസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കലാമണ്ഡലം സംഗീതയുടെ നങ്ങ്യാർകൂത്ത് അരങ്ങേറി.