മലയാള സാഹിത്യത്തിൽ നോവലിന് സവിശേഷമായ സ്ഥാനമുണ്ട്.ലോക നിലവാരത്തിലുള്ള ഒരുപറ്റം നോവലുകളാൽ സമ്പന്നമാണ് നമ്മുടെ നോവൽ സാഹിത്യം.എന്നാൽ ഈ കൃതികൾ അർഹിക്കുന്ന പഠനങ്ങൾ അവക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം തർക്ക വിഷയമാണ്.ദേശ കാലങ്ങളുടെ കാലപാടുകൾ മലയാള നോവലിൻറെ തുടക്കം മുതൽ വർത്തമാന കാലം വരെ പടർന്നു കിടക്കുന്നു.
സമർത്ഥമായ പഠനങ്ങൾക്കുള്ള സാദ്ധ്യത ഇപ്പോഴും തുറന്നു കിടക്കുന്നു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിന്റെ ബിരുദാനന്തര ബിരുദ മലയാള വിഭാഗം ഈ വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
സെമിനാർ ഡിസംബർ 5ന് ചൊവ്വാഴ്ച കോളേജ് സെമിനാർ ഹാളിൽ വെച്ച് സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും . മേഖലയിലെ പ്രഗൽഭർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.