മല്ലന്പോത്തിന്റെ അഹങ്കാരം

pthu

താന്നിപ്പുഴയില് മണല്‍ വാരി തീര്ന്നപ്പോള്‍ അടിത്തട്ടില് ചേടി മണ്ണായി . മണ്ണില് പുല്ല് ആര്ത്തു വളര്ന്നു പുഴ കണ്ടാല് പുല്മേടാണെന്നു തോന്നും. പുഴയുടെ തീരത്ത് താമസിച്ചിരുന്ന പമ്മന് പുഴയില് പോത്തിനെ വളര്ത്താന് തീരുമാനിച്ചു. അയാള് തമിഴ്നാട്ടില് പോയി പതിനഞ്ചു പോത്തു കിടാങ്ങളെ വാങ്ങിക്കൊണ്ടൂ വന്ന് പുഴയില് പുല്ലു തിന്നാന് വിട്ടു. പോത്തു കിടാങ്ങള് പുഴയിലെ പുല്ലു തിന്നും വെള്ളം കുടിച്ചും വളര്‍ന്നു. ഓരോന്നിനേയും തിരിച്ചറിയാന് പേരുകള്‍ ഇട്ടു മാടന്‍പോത്ത്, മല്ലന് പോത്ത് ഇങ്ങനെ പതിനഞ്ചെണ്ണത്തിനും വേറേ വേറെ പേരുകള് നല്കി.

ഒരു ദിവസം മല്ലന് പോത്ത് പുഴയില് ചെന്ന് വെള്ളം കുടിച്ചപ്പോള് പോത്തിന്റെ പ്രതിച്ഛായ. വെള്ളത്തില് കണ്ടു. അവന്റെ കൊമ്പും തലയും കണ്ടപ്പോള്‍ അവന് വളര്ന്നിരിക്കുന്നതായി കണ്ടു. അതോടെ താന്‍ കേമനായിരിക്കുന്നു എന്ന ഭാവം അവനില് ഉണ്ടായി. അവന് മഹാ വികൃതിയായി മാറി. മറ്റു പോത്തുകളെ പല തരത്തിലും ഉപദ്രവിച്ചു. പമ്മന് പറഞ്ഞിട്ടും അവന് അനുസരിച്ചില്ല. ഒരു ദിവസം അവന് മറ്റു പോത്തുകളെ കുത്തി ഓടിച്ചു. അതു കണ്ടപ്പോള് പമ്മന് പറഞ്ഞു.

” വികൃതികള് കാട്ടും മല്ലന് പോത്തേ
നിന്നുടെ ശല്യം സഹിക്കാതായി
കുറുമ്പ് കുറച്ചു നിന്നില്ലങ്കില്‍
നിന്നെ നുറുക്കി കറിയാക്കും”

പമ്മന്റെ ഭീഷണി കേട്ടപ്പോള് മല്ലന് പോത്തിനു ഭയമായി. വൈകുന്നേരം പമ്മന് പോത്തിനെ പിടിച്ചു കെട്ടാന് ചെന്നപ്പോള്‍ അവന് പിടി കൊടുക്കാതെ ഓടിപ്പോയി തന്നിഷ്ടം പോലെ പുല്ലിലൂടെ മേഞ്ഞു നടന്നു. രാത്രിയില്‍ പുല്ലില്‍ കിടന്നു ഉറങ്ങി.

ദിവസങ്ങള് കടന്നു പോയി. മറ്റു പോത്തുകള് മിണ്ടാതായി . മല്ലന് പോത്ത് ഒറ്റപ്പെട്ടു. മിണ്ടാനും പറയാനും ആരുമില്ലാതായപ്പോള്‍ അവന് കൂട്ടന്വേഷിച്ചു നടന്നു. അങ്ങനെ നടന്ന മല്ലന്‍ പോത്ത് വെള്ളം കുടിക്കാന് പുഴയില് ചെന്നു .

പുഴയില് ഒരു തൂളി മീനെ കണ്ടു മല്ലന് പോത്ത് ചോദിച്ചു.

” പുഴയില് നീന്തിത്തുടിക്കും തൂളി
എന്നെ നിന്റെ കൂടെ കൂട്ടാമോ
കൂട്ടു തേടി നടക്കുന്നവനാണൂ ഞാന്
എന്നെ കൂടെ കൂട്ടുകാരനായി സ്വീകരിച്ചാലും ”

‘പറ്റില്ല പറ്റില്ല നിന്നെ എന്റെ കൂടെ ചേര്ക്കാന് പറ്റില്ല ഞാന് ജലത്തിലല്ലേ ജീവിക്കുന്നത് ‘ തൂളി പറഞ്ഞു.

” അതു സാരമില്ല ഞാന് അവിടേക്കു വരാം’

എന്നു പറഞ്ഞ് മല്ലന് പോത്ത് വെള്ളത്തിലേക്കു ചാടി. തൂളി മീന് ഓടിപ്പോയി. മല്ലന് പോത്ത് നോക്കിയിട്ട് തൂളി മീനെ പിന്നെ കണ്ടില്ല. പോത്ത് കരയ്ക്കു കയറി നിന്ന് വെള്ളത്തിലേക്കു നോക്കി അപ്പോള് തൂളി മീന് പൊങ്ങി വന്ന് പോത്തിനെ കളിയാക്കി.

‘ തടിയാ പോത്തേ വേറെ
ആളെ നോക്ക് നിനക്ക് കൂട്ടിന്
എനിക്ക് കൂട്ടിനു
വെള്ളത്തില് മീനുകളുണ്ട്’

തൂളിയുടെ വാക്കുകള്‍ കേട്ടപ്പോള് മല്ലന് പോത്ത് നാണീച്ചു പോയി. പോത്ത് അവിടെ നിന്നും സ്ഥലം വിട്ടു. പോകുന്ന വഴി നന്ദിനി പശുവിനെ കണ്ടപ്പോള്‍ ചോദിച്ചു.

‘ നന്ദിനിപ്പശുവേ സുന്ദരിക്കുട്ടി
എന്നോടൊപ്പം കൂടാമോ
കൂട്ടു തേടി നടക്കുന്നവനാണു ഞാന്
നമുക്ക് പുല്ലില് ഓടിക്കളിക്കാം ‘

‘പൊണ്ണത്തടിയാ പോത്തേ
നിന്നോടൊപ്പം കൂടി നടന്ന്
ഓടിക്കളിക്കാന് നേരമില്ല എനിക്ക്
എന്നെ കറക്കേണ്ട നേരമായി
ഞാന് പോകുന്നു വീട്ടിലേക്ക്’

എന്നു പറഞ്ഞ് നന്ദിനിപ്പശു തീറ്റ നിറുത്തി തിരിഞ്ഞു നോക്കാതെ ഓടിപ്പോയി.

മല്ലന് പോത്ത് ഇനി ആരെ കൂട്ടുപിടിക്കുമെന്ന് ആലോചിച്ചു നടന്നു. അങ്ങനെ പോകുമ്പോള് മുട്ടനാടിനെ കണ്ട് മുട്ടി. പോത്ത് ആടിന്റെ അടുത്ത് ചെന്ന് സ്നേഹം നടിച്ചു ചോദിച്ചു.

‘ ഒറ്റക്കു നിന്ന് പുല്ലു തിന്നുന്ന മുട്ടനാടേ
എന്നോടൊപ്പം കൂടാമോ
നമുക്ക് കൂട്ടുകാരായി കഴിഞ്ഞു കൂടാം
ഞാന് കൂട്ടു തേടി അലയുന്ന
മല്ലന് പോത്താണ്’

പോത്തിന്റെ വാക്കുകള് കേട്ടപ്പോള്‍ മുട്ടനാട് തല ഉയര്ത്തി നോക്കി പറഞ്ഞു.

‘ എനിക്ക് കൂട്ടിന് ആടുകളുണ്ട്
നിനക്ക് കൂട്ടിനു പോത്തുകളെ തേട്
അവരവര്ക്കു ചേര്ന്ന കൂട്ട്
കണ്ടെത്തേണ്ടത് സ്വന്തം ഇനത്തില് നിന്നാണ്
എനിക്ക് നിന്നോടു കൂടി കളിക്കാന് കഴിയില്ല
ഇനം ഇനത്തോട് ചേരണം ‘

മുട്ടനാടിന്റെ വാക്കുകള് കേട്ടപ്പോള്‍ മല്ലന് പോത്ത് നാണിച്ചു നിന്നു. ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ചു. അവസാനം സ്വന്തക്കാരുടെ അടുത്തേക്ക് തിരിച്ചു പോകാമെന്ന് സ്വയം തീരുമാനമെടുത്തു. ഞെട്ടറ്റാല്‍ കടക്കല്‍ എന്നല്ലേ പഴമൊഴി.

അവന് പോത്തുകളുടെ അടുത്തേക്ക് തിരിച്ചു പോയി. വലിയ കൂട്ട് അന്വേഷിച്ചു നടന്നിട്ട് എങ്ങും കിട്ടാതെ വന്നപ്പോള്‍ തറവാട്ടിലേക്കു തന്നെ തിരിച്ചു വന്നു. അപ്പോള്‍ ഉടമസ്ഥന്‍ പമ്മന് അവിടെ എത്തിയിരുന്നു. പമ്മനോട് എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് മാപ്പപേക്ഷിച്ചു. അങ്ങനെ മല്ലന് പോത്തിന്റെ അഹങ്കാരം ശമിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here