മലയാറ്റൂര്‍ അവാര്‍ഡ് ഡോ ജോര്‍ജ് ഓണക്കൂറിന്

മലയാറ്റൂര്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ 14-ാമത് മലയാറ്റൂര്‍ അവാര്‍ഡ് നോവലിസ്റ്റും കഥാകൃത്തുമായ ഡോ ജോര്‍ജ് ഓണക്കൂറിന്. അദ്ദേഹത്തിന്റെ ‘ഹൃദയരാഗങ്ങള്‍’ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ശ്രദ്ധേയരായ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസിന് ഇ സന്ധ്യ അര്‍ഹയായി. ‘അമ്മയുള്ളതിനാല്‍’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 5,001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് മലയാറ്റൂര്‍ പ്രൈസ്.

കെ ജയകുമാര്‍ ഐ എ എസ്, സതീഷ് ബാബു പയ്യന്നൂര്‍, റോസ് മേരി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മലയാറ്റൂരിന്റെ ചരമദിനമായ ഡിസംബര്‍ 27നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here