ടൊറന്റോ: കാനഡയിലെ സ്കാര്‍ബോറോഗ് ഒന്റാരിയോയില്‍ മലയാളിയായ റോയി ഫിലിപ്പ് (40), ജനുവരി 26 നുരാവിലെ 9 മണിക്ക് ഹൃദയാഘാതംമൂലം നിര്യാതനായി. ഭാര്യ: ജീന ഏലിസബേത് എലിയാസ്.
പരേതന്‍, കൊല്ലം കടവൂര്‍, മതിലില്‍ റോയ് നിവാസിലെ ജോസഫ് ഫിലിപ്പിന്റെയും, നിര്യാതയായ അല്‍ഫോസാ ഫിലിപ്പിന്റെയും മകനാണ്. ശോശാമ്മ ഫിലിഫ്, ജോസഫ് ഫിലിപ്പ് എന്നിവര്‍ സഹോദരങ്ങളാണ്. മറ്റൊരു സഹോദരി അന്നമ്മ ഫിലിപ്പ് 2005 ല്‍ നിര്യാതയായിരുന്നു.
കോട്ടയം, പുതുപ്പള്ളി, മീനടം ചക്കുങ്കല്‍ വീട്ടില്‍ സി.സി ഏലിയാസിന്റെയും സൂസമ്മ ഏലിയാസിന്റെയും മകളാണ് ഭാര്യ ജീന ഏലിസബേത് എലിയാസ്. 2020 ഫെബ്രുവരിയില്‍ ടോറോന്റോയില്‍ എത്തിച്ചേര്‍ന്ന ജീന ഇപ്പോള്‍ PSW at Yee Hong Geritaric Center ല്‍ ജോലിചെയ്യുന്നു .
ടൊറൊന്റോ സെന്റ് തോമസ് പള്ളിയില്‍ സഹകരിച്ചിരുന്നു പരേതന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു മതാചാരപ്രകാരം കടവൂര്‍ St. Casimir’s കത്തോലിക്ക പള്ളിയില്‍ സംസ്കാരം നടത്തുവാന്‍വേണ്ടി ടൊറോന്റോ മലയാളിസമാജവും, മറ്റുസാമൂഹ്യപ്രവര്‍ത്തകരും വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു .