എഡ്മന്റന്‍: സൂരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ജോഡി ആയി അഭിനയിക്കുന്ന ‘ദി ഗ്രേറ്റ ്ഇന്ത്യന്‍ കിച്ചന്‍’ ജനുവരി 15 നു നിസ്ട്രീം ഓടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്യുകയാണ്. കുഞ്ഞുദൈവം, രണ്ടു പെണ്‍കുട്ടികള്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോ ബേബിയാണ്, ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ കുടുംബങ്ങളുടെ അടിസ്ഥാനമായ അടുക്കളയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃതം രൂപപ്പെടുത്തിയിരിക്കുന്നത്. തൊണ്ടിമുതലും ദൃസാക്ഷിയും മുതല്‍ പരിചിതമായ സൂരജ് – നിമിഷ കൂട്ടുകെട്ടിന്റെ പൊലിമ ഈ അടുക്കളയിലും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
കാനഡയിലെ പുതുതലമുറ സിനിമപ്രവര്‍ത്തകരില്‍ പ്രമുഖരായ ഡിജോ അഗസ്റ്റിനും, വിഷ്ണു രാജനും ആണ്, ജോമോന്‍ ജേക്കബിനും സലിം രാജിനും ഒപ്പം ഈചിത്രം നിര്‍മ്മിക്കുന്നത്. നടനും, സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയുടെ (വര്‍ത്തമാനം, കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ) സംവിധാനസഹായിയായി പ്രവര്‍ത്തിച്ച ഡിജോ, എഡ്മിന്റണിലെ സിനിമ- ടെലിഫിലിം മേഖലയിലെ അഭിനേതാവും, നിര്‍മ്മാതാവുമാണ്. ഏറെപ്രേക്ഷക ശ്രദ്ധനേടിയ കനേഡിയന്‍ താറാവുകള്‍ എന്ന ടെലിഫിലിമില്‍ ഉള്‍പ്പടെ നിരവധിചിത്രങ്ങളില്‍ അഭിനയിച്ചീട്ടുള്ള ആളാണ് വിഷ്ണു രാജന്‍.
വിഷ്ണു സംവിധാനംചെയ്ത, ഡിജോയും കൂട്ടരും അഭിനയിച്ച, വളി എന്ന ചിത്രം പത്തു ദിവസത്തിനുള്ളില്‍, പത്തുലക്ഷം പേരാണ് കണ്ടത്; ചിത്രത്തിന്റെ യൂട്യൂബിലെ പ്രേക്ഷകരുടെ എണ്ണം മൂന്നുദശലക്ഷം കവിഞ്ഞു.
അടുക്കളയിലെ കാമറകൈകാര്യം ചെയ്തിരിക്കുന്നത് സാലു കെ ജോര്‍ജ്ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസും, സംഗീതം സൂരജ് ആര്‍ കുറുപ്പും ആണ്. കുതിച്ചുയരുന്ന ഓടിടി പ്ലാറ്റ്‌ഫോമിലെ പുതുമുഖമായ നീ സ്ട്രീം ആണ്ചിത്രം റിലീസ്‌ചെയ്യുന്നത്. ആഗോളമലയാളികള്‍ക്ക് വിനോദമാധ്യമങ്ങള്‍ എത്തിച്ചുനല്‍കുക എന്ന ഉദ്ദേശത്തോടെ, കേരളത്തിലെ ഏറ്റവുംപ്രമുഖമായ റെക്കോനോളജികമ്പനി ആയ നെസ്റ്റ് ടെക്‌നോളജീസ് ആണ് നീ സ്ട്രീം അവതരിപ്പിക്കുന്നത്.
മാറുന്ന മലയാളസിനിമയുടെ മുഖമാകാന്‍ പോകുന്ന ‘മഹത്തായ ഭാരതീയ അടുക്കള’ കാനഡയില്‍നിന്നും നിര്‍മ്മിക്കപ്പെടുന്നത്, എഡ്മിന്റണിലെ മലയാളികള്‍ക്ക് സന്തോഷംനല്‍കുന്ന കാര്യംകൂടിയാണ്.
Click this button or press Ctrl+G to toggle between Malayalam and English