മലയാള പുരസ്‌കാരസമതി ഏർപ്പെടുത്തിയ മലയാള പുരസ്‌കാരത്തിനു സി രാധാകൃഷ്ണൻ ,പ്രൊഫ .എം .കെ .സാനു ,ഡോ .എം .ലീലാവതി എന്നിവർക്ക് ലഭിച്ചു സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മൂന്ന് പേർക്കും പുരസ്‌കാരം. മലയാള പുരസ്‌കാരസമിതിയുടെ രണ്ടാമത് പുരസ്‌കാരമാണിത്.
ഇവരെക്കൂടാതെ ജസ്റ്റിസ് കെ സുകുമാരന്‍(സാഹിത്യം, നിയമം, പരിസ്ഥിതി), എ കെ പുതുശ്ശേരി (സാഹിത്യം,നാടകം, ചലച്ചിത്രം), ശ്രീകുമാരന്‍ തമ്പി(ചലച്ചിത്രം) എസ് ജാനകി(ചലച്ചിത്ര സംഗീതം രംഗം), ഡോ കലാമണ്ഡലം രാധിക(നൃത്തം), കെ വി ദയാല്‍(കാര്‍ഷികം), അംബിക പണിക്കര്‍ (കരകൗശലം), എം പി സുരേന്ദ്രന്‍ (പത്ര മാധ്യമം), എം എസ് ബിനേഷ്( ദൃശ്യ മാധ്യമം), ജയശങ്കര്‍ എ എസ് അറയ്ക്കല്‍ (കവിതാ സമാഹാരം), സി പി ബിജു(കഥാ സമാഹാരം), എം കെ ഹരികുമാര്‍ (നോവല്‍) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.