അന്‍പത്തൊന്നുടയാടകള്‍
മാറിമാറിയുടുക്കും മോഹനാംഗി നീ
മധു തുളുമ്പും മധുരാക്ഷരങ്ങളിലൂടെ
മിന്നി തിളങ്ങുന്നു നീ മധുരം മലയാളം
കര്‍ഷകപ്പാട്ടിന്‍ വരികളിലൂടെയും
മുത്തശ്ശി ചൊല്ലും പഴങ്കഥകളിലൂടെയും വളര്‍ന്നു
തുംഗമാം പര്‍വ്വതത്തോളം ഉയര്‍ന്നു നില്‍ക്കുന്നു
ശ്രേഷ്ഠമാം ഭാഷ നീ മലയാളം
വടക്കന്‍പ്പാട്ടിലൂടെ വടിവാര്‍ന്നു
വള്ളപ്പാട്ടിലൂടെ ഹരം പകര്‍ന്നു
കര്‍ഷകര്‍ക്കെന്നും കരുത്തേകുന്നു
തുഞ്ചന്‍റെ പ്രിയപുത്രി നീ മലയാളം
മഹാപണ്ഡിതര്‍ വരമായി നല്കിയ
കഥകളിലൂടെയും കവിതകളിലൂടെയും
തിളങ്ങിനില്‍ക്കും നക്ഷത്രക്കൂട്ടങ്ങളായി സ്വരവ്യഞ്ജനങ്ങള്‍
അറിവിന്‍ അനന്തവിഹായസ്സൊരുക്കുന്നു
അരുതേയീപ്രിയഭാഷയെ കൊല്ലരുതേ
നിന്ദിച്ചു കൊല്ലാകൊല ചെയ്തീടല്ലേ
ഉള്ളം നിറച്ചു സ്നേഹിച്ചീടുക
പെറ്റമ്മയേയും മാതൃഭാഷയേയുമൊന്നുപോലെ
വര്‍ത്തമാനത്തിലൂടെ വെള്ളം തളിച്ച് വായനയിലൂടെ വളമേകി
മധുരമെഴുമീ മലയാളത്തിന്‍ മധുരത്തിലൊരിറ്റു
ചവര്‍പ്പ്പ്പെടാതെ കാത്തീടുക
എന്നെന്നും മാനംമുട്ടെ ഉയര്‍ന്നു നില്ക്കട്ടെ മലയാളമേ നീ