തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയ്ക്ക് പുരസ്‌കാരം

malayalam-university

പ്രവാസി ദോഹ നൽകുന്ന 23ന്നാമത് ബഷീർ പുരസ്‌കാരം മലയാളം സര്‍വകലാശാലയ്ക്ക്. എം ടി വാസുദേവൻ നായർ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. മലയാള ഭാഷയുടെ ഉന്നമനത്തിന് നടത്തുന്ന പ്രവർത്തനങ്ങൾ , സംഭാവനകൾ എന്നിവ കണക്കിലെടുത്താണ് അവാർഡ്.

അവാർഡിന്റെ 23 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് അവാർഡ് നൽകുന്നത് . 50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ്സ  സമ്മാനം.സര്‍വകലാശാലയിലെ മികച്ചവിദ്യാര്‍ഥിക്ക് എം.എന്‍. വിജയന്‍സ്മാരക എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും നല്‍കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here