മാധ്യമം ആഴ്ചപ്പതിപ്പിന്റെ മാഗസിൻ എഡിറ്ററായി ഒരു വർഷം പ്രവർത്തിച്ചിട്ടുള്ള രാമനുണ്ണി കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം അഡ്വൈസറി ബോർഡ് അംഗവും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും കരിക്കുലം കമ്മറ്റി അംഗവുമായിരുന്നു. നിലവിൽ മലയാളം മിഷന്റെ ഭരണസമിതി അംഗവും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ അഡ്ജങ്റ്റ് പ്രൊഫസറുമായി ജോലി ചെയ്യുന്നു.