മലയാളനോവൽ: പാഠവും ഘടനയും: ഒരു വായനാക്കുറിപ്പ്

 

മലയാളനോവൽ: പാഠവും ഘടനയും എന്ന പഠന പുസ്തകത്തെപ്പറ്റി ഗിരീഷ് പരൽക്കുൽ മഠത്തിൽ എഴുതിയ കുറിപ്പ് വായിക്കാം:

പ്രാചീന സാഹിത്യത്തിലും മാർക്സിസത്തിലും അസ്തിത്വവാദത്തിലും ഒരുപോലെ ജ്ഞാനമുണ്ടായിരുന്ന റൊളാങ് ബാർത്തിന്റെ പാത പിൻതുടർന്ന്, മലയാളനോവലുകളെ ആസ്പദമാക്കി രചിക്കപ്പെട്ട, ഉന്നത നിലവാരം പുലർത്തുന്ന കൃതിയാണ്, ഡോ. ആസാദ് എഴുതിയ മലയാളനോവൽ: പാഠവും ഘടനയും. സാഹിത്യത്തെ അതിശക്തമായ പ്രത്യയശാസ്ത്രചിഹ്ന വ്യവഹാരമായി ഈ കൃതി അടയാളപ്പെടുത്തുന്നു. ഭാഷാവ്യവസ്ഥയും സാമൂഹിക വ്യവസ്ഥയും തമ്മിലുള്ള സാദൃശ്യാത്മക ബന്ധം അപഗ്രഥിക്കുവാൻ ഘടനാവാദം ശ്രമിക്കുന്നുണ്ട്. അതിനുള്ള തെളിവാണ് ഈ പഠനം .സുന്ദരികളും സുന്ദരന്മാരും, ഖസാക്കിന്റെ ഇതിഹാസം എന്നിവയാണു പ്രധാന ദത്തം. ഭാഷാവ്യവഹാരത്തിൽ ലയിച്ചു ചേർന്ന അധികാരമുദ്രകളെ വേർപെടുത്തിയെടുക്കുന്ന വിധം ശ്രദ്ധേയമാണ്. മൗലിക നിരീക്ഷണങ്ങളാൽ സമ്പന്നമാണ് ഈ കൃതി. ചില ഉദാ:1. പുറം ലോകത്തെ വെളിച്ചവും നവോത്ഥാന മൂല്യ സങ്കല്പങ്ങളും ഖസാക്കിന്റെ ഇതിഹാസത്തിലെ സമൂഹത്തിലില്ല.2.അധികാരത്തിന്റെ സ്ഥൂല ഘടനക്കെതിരായ ബോധ നിർമിതികളാണ് തകഴിയുടെയും കേശവദേവിന്റെയും നോവലുകൾ.3. ദേശീയ സംസ്കാരവും യുദ്ധവും തമ്മിലുള്ള പൊരുത്തക്കേടുകളുടെ ആഴങ്ങളാണ് കോവിലൻ തുറക്കുന്നത്….ഘടനാവാദസിദ്ധാന്തവും പ്രയോഗവും അന്വേഷിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കും ഈ പുസ്തകം. എൺപതുകളിലും തൊണ്ണൂറുകളിലും ഘടനാ വാദത്തിന്റെ നല്ല മാതൃകകൾ മലയാളത്തിലുണ്ടായിട്ടുണ്ട്. ആ നിരയിലേക്ക് ഉയരുന്നു ഈ പുസ്തകവും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here