ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” എന്ന് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും നീരജ രാജേന്ദ്രനും അഭിനയിച്ചിരിക്കുന്നു. ഒരു കാറിനുള്ളിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ഈ റിലേഷൻഷിപ്പ് ഡ്രാമ ഒറ്റ ഷോട്ടിൽ ആണു ചെയ്തിരിക്കുന്നത്.
കോവിഡ് പ്രേട്ടോക്കോള്‍ പ്രകാരം നിര്‍മിച്ച മലയാള സിനിമയെ മറ്റൊരു തലത്തിലേക്കെത്തിച്ച മഹേഷ് നാരായണന്‍റെ സീ യു സൂണ്‍ ഇറങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഒറ്റ ഷോട്ടില്‍ ഒരു സിനിമ എന്ന ആശയവുമായി മറ്റൊരു പരീക്ഷണത്തിന് മുതിരുകയാണ് ഡോണ്‍ പാലാത്തറ എന്ന യുവ സംവിധായകന്‍. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്നുപേരിട്ട സിനിമയ്ക്ക്
85 മിനിറ്റാണ് ദൈര്‍ഘ്യം.
ഒരു കാറിനുളളില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ഒറ്റ ഷോട്ടില്‍ ചെയതിരിക്കുന്നതെന്ന് സംവിധായകന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും വേഷമിടുന്ന ചിത്രം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.