മലയാളം മിഷൻ സൗദി ചാപ്റ്റർ ഓൺലൈൻ അധ്യാപക പരിശീലനം

ജിദ്ദ : കേരള സര്‍ക്കാരിൻറെ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്ററിൻറെ നേതൃത്വത്തില്‍ ഓൺലൈൻ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. മലയാളം മിഷന്‍ ഡയറക്ടർ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് പരിശീന പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ രജിസ്‌ട്രാർ എം.സേതുമാധവൻ വിദഗ്‌ധ പരിശീലകനും ഭാഷാ അധ്യാപകനുമായ ഡോ.എം.ടി ശശി, ചാപ്റ്റർ വിദഗ്‌ധ സമിതി ചെയർമാൻ ഡോ.മുബാറക്ക് സാനി എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. സൗദി ചാപ്റ്റർ പ്രസിഡന്‍റ് എംഎം.നഈം, സെക്രറട്ടറി താഹ കൊല്ലേത്ത്, ഷിബു തിരുവനന്തപുരം, നൗഷാദ് കോർമത്ത് ,മാത്യു തോമസ് നെല്ലുവേലിൽ ,വിദഗ്‌ധ സമിതി അംഗങ്ങളായ നന്ദിനി മോഹന്‍, ഷാഹിദ ഷാനവാസ്, രമേശ് മൂച്ചിക്കല്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന ആദ്യഘട്ട അധ്യാപക പരിശീലന പരിപാടിയിൽ സൗദിയിലെ വിവിധ മേഖലകളിൽ നിന്ന് രജിസ്റ്റർ ചെയ്‌ത 115 അദ്ധ്യാപകർ പങ്കെടുത്തു. മലയാളം മിഷന്‍റെ മാതൃഭാഷാ പഠന കോഴ്സുകളില്‍ പിന്തുടരുന്ന ആധുനികവും ശാസ്ത്രീയവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ പാഠ്യപദ്ധിതിയെയും പഠനബോധന രീതികളെയും കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് രണ്ടു ദിവസത്തെ പരിശീലന ശ്രദ്ധേയമായി.വിദഗ്‌ധ സമിതി അംഗങ്ങളായ റെനില പദ്‌മനാഭൻ,രശ്‌മി.ആർ, ലീന കോടിയത്ത്, സനിൽ, സീബ കൂവോട്, നിഷ നൗഫൽ, ജാസ്‌മിൻ അമീൻ, സുജ രാജേന്ദ്രൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. കുട്ടികളെ സ്വന്തം ജീവിതാനുഭവങ്ങളും ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി അവരുടെ ജന്മസിദ്ധമായ ചിന്താശേഷികളും ഭാഷാപഠനശേഷികളും വികസിപ്പിച്ച് ഭാഷാപഠനം രസകരവും സർഗാത്മകവുമാക്കുന്ന തരത്തിലാണ് മലയാളം മിഷൻറെ പഠനബോധന രീതി രൂപപ്പെടുത്തിയിട്ടുള്ളത്. അധ്യാപകർക്കായി രണ്ടാം ഘട്ട പരിശീലനവും ഡിജിറ്റൽ സ്‌കിൽ പരിശീനവും ചാപ്റ്റർ തല ശില്‌പശാലയും തുടർന്നുള്ള മാസങ്ങളിൽ നടത്തുതാണ്. കോവിഡ് പശ്ചാത്തലത്തിൽ സൗദിയിലെ എല്ലാ മേഖലകളിലും ഓൺലൈൻ ക്ളാസുകൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള നേരിട്ടുള്ള ക്ലാസ്സുകൾക്കുമുള്ള പ്രവേശനോത്സവങ്ങൾ നടന്നുവരുന്നതായി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here