മലയാളം ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ഹിന്ദിയിലേക്ക്

മലയാളം സൂപ്പർഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ഹിന്ദിയിലേക്ക്. ‘സെൽഫി’ എന്ന പേരിൽ രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സെല്‍ഫി.’

“നിങ്ങളുടെ ഏറ്റവും മികച്ച പുഞ്ചിരി പുറത്തെടുക്കു, കാരണം സെൽഫി ഉടൻ ചിത്രീകരണം ആരംഭിക്കും. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും അഭിനേതാക്കൾ, രാജ് മേത്ത സംവിധാനം. ഹിന്ദി സിനിമയുടെ ലോകത്തേക്ക് പൃഥ്വിരാജ് പ്രൊഡക്ഷൻ ചുവടുവെക്കുന്നതിൽ അഭിമാനം, മാജിക് ഫ്രെയിംസ്, ധർമ്മ പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിം എന്നിവയുടെ സഹകരണത്തോടെയാണ് ഞങ്ങളുടെ ആദ്യ ഹിന്ദി പ്രൊഡക്ഷനായ സെൽഫി നിർമ്മിക്കുന്നത്,” പൃഥ്വിരാജ് കുറിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here