മലയാള മഹോത്സവം

 

മാതൃഭാഷയുടെ പ്രാധാന്യം നവംബർ ഒന്നിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല, അത് 365 ദിവസവും ആഘോഷിക്ക- പ്പെടേണ്ടതാണെന്ന് മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ പി. ചിത്രൻ നമ്പൂതിരിപ്പാട്. തെക്കേ ഗോപുരനടയിൽ മലയാള മഹോത്സവം വിളംബരസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി. ബാലചന്ദ്രൻ എം. എൽ.എ. പുരസ്കാരവിജയിയെ പ്രഖ്യാപിച്ചു.

ഹയർ സെക്കൻഡറി മലയാളം വിദ്യാർഥികൾ ഏർപ്പെടുത്തിയ ഗുരുദക്ഷിണ പുരസ്കാരം ഫോട്ടോഗ്രാഫർ എൻ.എ. നസീറിന് സമ്മാനിക്കും. 10,001 രൂപയാണ് പുരസ്കാരത്തുക. സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസർ ഇ.ഡി. ഡേവിസ് ബ്രോഷർ പ്രകാശനംചെയ്തു. അക്കാദമി നിർവാഹകസമിതി അംഗം വിജയരാജ മല്ലിക അക്ഷരമാലാപതാക കൈമാറി. പി.ഡി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.

ജില്ലാ ഹയർ സെക്കൻഡറി മലയാള അധ്യാപക സമിതിയുടെ നേതൃത്വത്തിൽ 25നും 26നും പുറനാട്ടുകര ശ്രീരാമൃഷ്ണ – ശ്രീ ശാരദാ ഹയർ സെക്കൻഡറി സ്കൂളുകളിലായാണ് മലയാള മഹോത്സവം സംഘടിപ്പിക്കുന്നത്. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here