ചിറകുകൾ വിടർത്തി പറക്കുന്ന പ്രാവുകൾ
മലരണിതിരുമുറ്റത്തെത്തുന്നു കുറുകലായി
അതിരിലെ വേലിക്കരികിലായ് എത്തുന്നു
ചില് ചില് ചിലക്കുന്ന അണ്ണാറക്കണ്ണന്മാർ
പതിവിലും നേരത്തെ ആകാശ സീമയിൽ
പൊൻ കതിരുമായി നിൽക്കുന്നു സൂര്യദേവൻ
അണിയുന്നു പുത്തനുടുപ്പുകൾ കുട്ടികൾ
തിരുമുറ്റത്തെത്തുവാൻ വിദ്യ നേടാൻ
തിരുമുറ്റത്ത് ഒരുപാട് ഗുരുക്കൻമാർ നിൽക്കുന്നു
നല്ല വരവിന്റെ സൂചന കണ്ടീടുന്നു
അരികിലെ മാമര കൊമ്പത്ത് തളിരുകൾ
വരവേൽപ്പ് പാട്ടുമായ് നില്ക്കുന്നിതാ
കലപില കൂടുന്ന മഞ്ഞക്കിളി
നീയറിയുന്നുവോ നല്ല സുദിനം വരവായി
അറിയുന്നു ഞാൻ ഇന്ന് സന്തോഷവാനായി
അറിവിന്റെ മുറ്റത്തു വന്നീടുന്നു
പല പല ദേശത്ത് സഞ്ചരിച്ച് എത്തുന്നു
മലമുഴക്കി പക്ഷി വേഴാമ്പലോ
അറിയുന്നു ഞാൻ എന്റെ നാടിന്റെ സൗന്ദര്യം
ആ അറിവാണ് ഇന്നെന്റെ സന്തോഷവും