സമാധാന നോബേല്‍ ജേതാവായ മലാല യൂസഫ്‌സായി പുതിയ പുസ്തകവുമായി എത്തുന്നു . ‘വി ആര്‍ ഡിസ്‌പ്ലേസ്ഡ്’ എന്നു പേരിട്ടിരിക്കുന്ന മലാലയുടെ പുസ്തകം ജന്മദേശത്തുനിന്ന് ചിതറിപ്പോയവരുടെ കഥയാണ് പറയുന്നത്.
” സ്വന്തം വീടും നമുക്ക് പരിചിതമായ എല്ലാത്തിനെയും വിട്ടുപോകുന്നത് എത്രമാത്രം വേദനിപ്പിക്കുന്നതാണെന്ന് എനിക്കറിയാം. അത്തരത്തിലുള്ള അനുഭവമുള്ള ഒരുപാട് പേരെ എനിക്ക് പരിചയമുണ്ട്. വീടു വിട്ടുപോന്നതിനുശേഷമാണ് വീടും നാടും ഉപേക്ഷിക്കേണ്ടിവന്ന അനേകം പേരെ ഞാന്‍ പരിചയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ പരിചയപ്പെട്ട അത്തരത്തിലുള്ളവരുടെ ഒരുപാട് കഥകള്‍ ഞാന്‍ കേട്ടു. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാക്കപ്പെട്ട അവരെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുകയാണ് ഞാന്‍ പുതിയ പുസ്തകത്തിലൂടെ.” – മലാല പറഞ്ഞു.
പലായനത്തിന്റെ വേദനകൾ പല രീതിയിൽ പല എഴുത്തുകാരും പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ലോകത്തിന്റെ നെറുകയിൽ നിന്ന് തീരെ ചെറിയ ഒരു കുട്ടി അവൾ പോരാടി നേടിയെടുത്ത വാക്കുകളാൽ അത് വിവരിക്കുന്നത് ലോകം കണ്ടിട്ടില്ല. മലാല ചെയ്യുന്നത് അതാണ്. അടിച്ചമർത്തലിന്റെയും ഒളിച്ചോട്ടത്തിന്റെയും നീണ്ട തലമുറകളുടെ പ്രതിനിധി സത്യം തുറന്നു പറയുകയാണ് അവൾക്കയി വെടിയുണ്ടകൾ പോലും വഴി മാറുന്നു. പുതിയ പുസ്തകം സെപ്റ്റംബര്‍ നാലിനു പുറത്തിറങ്ങും.