വിദേശ സഞ്ചാരികൾക്കും സാഹിത്യ പ്രേമികൾക്കും ഒരു ശൃംഖലയിലൂടെ മലബാറിന്റെ ആത്മാവിനെ തൊട്ടറിയാൻ മലബാർ ലിറ്റററി സർക്യൂട്ട്. ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
വൈക്കം മുഹമ്മദ് ബഷീറില്‍ തുടങ്ങി എം ടി വാസുദേവന്‍ നായര്‍, തുഞ്ചത്ത് എഴുത്തച്ചന്‍, ഒ വി വിജയന്‍ എന്നിവരുടെ തട്ടകങ്ങള്‍ സ്പര്‍ശിച്ചുള്ള സഞ്ചാരം ഉള്‍ക്കൊള്ളുന്ന മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് ബേപ്പൂര്‍ , തുഞ്ചന്‍ സ്മാരകം, പൊന്നാനി, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, തൃത്താല എന്നീ പ്രദേശങ്ങളുടെ കലാസാഹിത്യ പാരമ്പര്യത്തെ കോര്‍ത്തിണക്കുന്നതായിരിക്കും. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, മണ്‍ട്രോ തുരുത്ത്, കൊട്ടാരക്കര, മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജഡായുപാറ, തെന്‍മല, അച്ചന്‍കോവില്‍ എന്നി പ്രദേശങ്ങളെ ബന്ധിപ്പിച്ച് ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 50 കോടി വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.
ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തട്ടകത്തില്‍ നിന്നു തുടങ്ങി പൊന്നാനി വരെ നീളുന്ന സര്‍ക്യൂട്ട്, കേരളത്തിന്റെ സാഹിത്യ നഭസ്സിനെ ഉഴുതുമറിച്ച എല്ലാ മഹാരഥന്‍മാരുടേയും സാന്നിധ്യം അനുഭവിച്ചറിയാന്‍ വിജ്ഞാന കുതുകികള്‍ക്കു വഴിയൊരുക്കും.