ശിൽപ്പി

 

എത്ര അടർത്തിയെടുത്തിട്ടും
മുഴുമിക്ക വയ്യ നിൻ രൂപം
വെണ്ണക്കലിൻെറ പാഴ് ഭാഗങ്ങളെല്ലാം
പോകേണം ഇനിയും .
വെണ്ണക്കല്ലിനെ നീയാക്കേണം

മിഴിമുമ്പിൽ നീയില്ല
മധുരക്കിനാവിൽ നിറഞ്ഞ
മധുരമായിരുന്നു നിൻ മുഖം
പുഴപോലെ പുളഞ്ഞ മേനിയിൽ
അഴകും ആഭരണങ്ങളും
നക്ഷത്ര ശോഭയാൽ തെളിഞ്ഞിരുന്നു

മറയായ് മരങ്ങളൊന്നും
പകലിൽ നിഴലായ് നീളുമാക്കിനാവിൽ കണ്ടില്ല
അത് രാത്രി യുടെ കിനാവ് മാത്രം .
വെണ്ണക്കല്ലേ മാനവ ജീവൻ പകരാനാവില്ലെങ്കിലും
നീ അവളായ് മാറും വരെയ്ക്കും
ആ നിദ്രാനുഭൂതിയൊരു വേദന,
കണ്ടത് പാഴ് കിനാവാവാതിരിക്കാൻ പ്രേരണയും
നിന്നെ കൊത്തിയെടുക്കാൻ പറ്റാതെ വന്നാൽ
പിന്നെ സ്വയമൊരു വിരൂപമാം ശില്പതുല്യൻ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here