ഇന്നെന്‍റെ വാടിയില്‍
തളിരിട്ട മോട്ടൊന്ന്
പെണ്ണെന്നു കണ്ടപ്പോള്‍
ഉള്ളു കിടുങ്ങി…
പെണ്ണല്ലേ പെറ്റുപോയില്ലേ
പോറ്റി വളര്‍ത്താനിനി
ത്യാഗം സഹിക്കണ്ടേ
നെറികെട്ട വേട്ടപട്ടികള്‍
ചുറ്റിലും ഇല്ലേ….?
ഉടയവന്‍ പോലും തച്ചുടച്ച്
ചില്ലുപാത്രങ്ങള്‍…
ചിന്തയില്‍പ്പോലും കാമം
മാത്രം കാണുന്ന
കാലത്ത് …ജന്മത്തെ പഴിച്ച്
പോകും…. ജന്മം കൊടുത്തവര്‍
പോലും……..
കുഴിച്ചുമൂടിയ അസമത്വത്തിന്‍റെ
കാലത്ത്നിന്നും സമത്വത്തിന്‍റെ
പുത്തന്‍ തത്വശാസ്ത്രം വന്നിട്ടും
നാരിക്ക് നരകം തന്നയല്ലോ
വിധിച്ചത്……..
ഝാൻസിക്കും ഇന്ദിരക്കും ജന്മമേകിയ
നാടിന്‍റെ പെണ്ണൊരുത്തിക്കു
നേരേ ചൊവ്വേ നാട്ടില്‍ വാഴുവാന്‍
മുലമുറിച്ചു തമ്പ്രാന് കരമൊടുക്കിയ
ചെറുമിയായി ഇനി പുനര്‍ജനിക്കണോ…?
പാലിക്കേണ്ടവന്‍റെ നെറികേട്
കൊണ്ട് നിയമം നോക്ക്കുത്തി
ഞാനുമൊരച്ഛൻ
എന്റെ മകളൊരുത്തി
നാളയില്‍ എനിക്ക് തണലായിടാന്‍
ഇന്നവളെന്റെ തണലില്‍ വളരുന്നു.
കരിങ്കണ്ണിൽ നിന്നും കാത്തിടാന്‍
രാപ്പകല്‍ വെടിഞ്ഞു ഞാന്‍ കാവലിരിക്കുന്നു