സ്കൂളിൽ നിന്നും
തിരിച്ചു നടക്കുമ്പോൾ
മുത്തച്ഛന്റെ കൈ പിടിക്കുവാൻ
തോന്നാത്തതിന് അവളെ കുറ്റപറയാൻ പറ്റുമോ ?
മരക്കൊമ്പിൽ
ചെറിയ കൂട്ടിൽ മകളെ
തനിച്ചാക്കി ഇര തേടി പറന്നുപോകുന്ന
അമ്മയുടെ വേദന ആര്ക്കും മനസ്സിലാവില്ല.
“ബന്ധുക്കളുടെ മുമ്പിൽ
വാതിൽ തുറക്കരുത് ”
എന്നുപദേശിക്കുന്ന അമ്മയുടെ നൊമ്പരം.
“നീ നിന്നെ സൂക്ഷിക്കുക
ഇത് നോട്ടത്തിൽ വിഷം തീണ്ടും കാലം.
കാമം നിറഞ്ഞ കണ്ണുകൾ എവിടെയും
നീ നിന്നെ സൂക്ഷിക്കുക “.