കുടുംബചിത്രങ്ങളിലൂടെ പ്രശസ്തനായ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നു. ഒരു ചെറിയ ഇടവേളക്കു ശേഷമാണ് അന്തിക്കാട് പുതിയ സിനിമയുമായി മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നത്. മകൾ എന്ന ചിത്രവും കുടുംബ പ്രേക്ഷകരക്കുള്ളതാണ്. അന്തിക്കാടിന്റെ വിശ്വസ്തരായ നടീ നടന്മാരാണ് ഈ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്. ജയറാമും മീര ജാസ്മീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’ എന്നീ ചിത്രങ്ങൾ നിര്‍മ്മിച്ച ‘സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്’ നിര്‍മ്മാതാക്കള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിൻെറ രചന നിർവ്വഹിച്ചിരിക്കുന്നത്. എസ്. കുമാറാണ് ഛായാഗ്രാഹണം .
‘മകൾ’ ഒരുങ്ങുകയാണ്.
കോവിഡിന്റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി.
വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി.
തിയേറ്ററുകളും സജീവമാകുന്നു.
കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ.
‘മകൾ’ കാത്തിരുന്നത് അതിനു വേണ്ടിയാണ്.
നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, ‘വടക്കുനോക്കിയന്ത്ര’ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘മകൾ’ രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു.