കേരള സാഹിത്യ അക്കാദമി പുസ്തകങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി മാഹിയില്‍ നടത്തുന്ന സാഹിത്യോത്സവം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.സി.എച്ച്.ഗംഗാധരന്റെ ചരിത്ര ഗ്രന്ഥം ‘മയ്യഴി’യും ചെറുകഥാകൃത്ത് എം.രാഘവന്റെ ‘നങ്കീസ’ എന്ന നോവലുമാണ് പുന:പ്രസിദ്ധീകരിക്കുന്നത്. മെയ് 19ന് മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തിലാണ് സാഹിത്യോത്സവം നടക്കുക.സക്കറിയ, എം.മുകുന്ദന്‍, എസ്.ശാരദക്കുട്ടി, ഡോ.പി.പവിത്രന്‍, അശോകന്‍ ചരുവില്‍, ഖദീജ മുംതാസ്, വൈശാഖ്, ഡോ.കെ.പി. മോഹനന്‍, എബി.എന്‍.ജോസഫ്, പിയൂഷ് മണിയമ്പത്ത്, ഡോ.മഹേഷ് മംഗലാട്ട് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പുസ്തകങ്ങളുടെ പ്രകാശനം, ചര്‍ച്ച, സംവാദം, സെമിനാര്‍, പ്രഭാഷണം, അനുസ്മരണം എന്നിവയില്‍ പങ്കെടുക്കും.എം.എല്‍.എ.ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ.വി.രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.മുകുന്ദന്‍, എം.രാഘവന്‍, സി.പി.ഹരീന്ദ്രന്‍, സി.എച്ച്.പ്രഭാകരന്‍, ശ്രീകുമാര്‍ ഭാനു എന്നിവര്‍ പ്രസംഗിച്ചു
Home പുഴ മാഗസിന്