മഹാത്മാവേ……

” മഹാത്മാവേ
കുറുക്കന്റെ കണ്‍കളുള്ള
സമാധാനം ചവയ്ക്കുന
ഒരാടായിരുന്നു അങ്ങ്!
അനുഗമിക്കുവാന്‍ മാത്രം ശീലിച്ചിട്ടുള്ള
കാലികള്‍ അങ്ങയെ പിന്‍തുടര്‍ന്നു
അങ്ങയുടെ കണ്‍കള്‍
ആശയങ്ങളുടെ നിറപ്പകര്‍ച്ചകള്‍
ഒരിടത്തുമങ്ങുറച്ചു നിന്നില്ല
പാതിവഴിയില്‍ പിന്തിരിയുന്ന അങ്ങ്
നിലാവിലോ വെയിലിലോ
നിഴല്‍തമസില്‍ പോലുമോ,
ഒരൊറ്റ ഓരി പോലും ശബ്ദിച്ചില്ല.
മഹാത്മാവേ;
ധൂളി ചിതറുന്ന ഹാസം
കുറുക്കന്റെ കണ്‍കളുള്ള
സമാധാനം ചവയ്ക്കുന്ന ഒരാടായ അങ്ങ്;
പ്രതിമയായോ പടമായോ
അനുഗമിക്കപ്പെടുവാന്‍ മാത്രം ശീലമാക്കിയ
പട്ടികള്‍ തിങ്ങിയൊരു രാഷ്ട്രം
അങ്ങേക്ക് തിലോദകമാകുന്നു
ഇപ്പോള്‍‍ പട്ടികള്‍ മാത്രം
തിങ്ങിനിറഞ്ഞൊരു രാഷ്ട്രം
അങ്ങേയ്ക്കു തിലോദകമാകുന്നു!”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here