മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കഥാകാരൻ എം ടി വാസുദേവൻനായരുടെ ജീവിതത്തിലൂടെയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിക്കുന്ന ‘മഹാസാഗരം’ ജനകീയം വേദിയിൽ ഇന്നലെ അവതരിപ്പിച്ചു . പ്രമുഖ നാടകകാരൻ പ്രശാന്ത് നാരായണൻ രംഗരചനയും ആവിഷ്‌കാരവും നടത്തിയ നാടകം ഇതിന് മുൻപും വേദികളിൽ അവതരിപ്പിച്ചു കയ്യടി നേടിയ രചനയാണ്. എം ടിയുടെ ജീവിതവും കഥാപാത്രങ്ങളും നാടകത്തിൽ കടന്നു വരുന്നുണ്ട്, ഒരു സന്ദർഭത്തിൽ എം ടി തന്നെ ഒരു കഥാപാത്രമായി എത്തുന്നു. എം ടി എഴുതിയ ഗാനങ്ങൾ നാടകത്തിന്റെ സാഹിത്യമിഴിവിനു മാറ്റുകൂട്ടി.നോവലുകളിലെ ഭാഗങ്ങൾ ദൃശ്യാവിഷ്ക്കരത്തിൽ കണ്ടപ്പോൾ തീരാത്ത കരഘോഷമായിരുന്നു സദസ്സിൽ. പ്രശാന്ത് നാരായണൻ ചെയർമാനും കന്നട നാടകാചാര്യൻ കെ ജി കൃഷ്ണമൂർത്തി ഡയറക്ടറുമായ ‘കളം’ആണ‌് ‘മഹാസാഗര’ത്തിന്റെ സ്രഷ്ടാക്കൾ.വി ആർ സുധീഷാണ് രചന
Home പുഴ മാഗസിന്