മഹാരാജാസില്‍ ആധുനിക ഗ്രന്ഥശാല സമുച്ചയത്തിന്റെ ശിലാ സ്ഥാപനവും ഗവേഷകര്‍ക്ക് ആദരവും

maharajas-library
മഹാരാജാസ് കോളജില്‍ മഹാരാജാസ് മെഗാ ലോഗ് എന്ന പേരില്‍ ആധുനിക ഗ്രന്ഥശാല സമുച്ചയത്തിന്റെ ശിലാ സ്ഥാപനവും ഗവേഷകരെ ആദരിക്കുന്ന ചടങ്ങും ഇന്ന് നടക്കും . ഗ്രന്ഥശാല സമുച്ചയത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.

വിവിധ വകുപ്പുകളിലായി കോളജില്‍ നൂറു ഗവേഷക പ്രബന്ധങ്ങള്‍ പൂര്‍ത്തിയാക്കിയതില്‍ പങ്കാളികളായ ഗവേഷകരുടേയും മാര്‍ഗനിര്‍ദേശം നല്‍കിയ അധ്യാപകരുടേയും സൗഹൃദസംഗമംവും രാവിലെ ഉണ്ടാവും. ഗവേഷണ പ്രബന്ധങ്ങളുടെ സംഗ്രഹം മൂന്നു ഭാഗങ്ങളായി പുറത്തിറക്കാനാണ് പദ്ധതി.. ചടങ്ങില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here