മഹാകവി കുമാരനാശാന്റെ 145-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒരുക്കിയ ഉദയാസ്തമയ കാവ്യ പൂജ ഉദയ മുഹൂര്‍ത്തത്തില്‍ കവി ഏഴാച്ചേരി രാമചന്ദ്രന്‍ ആശാന്‍ കവിത ചൊല്ലി തുടങ്ങിവെച്ചു. പ്രൊഫ. വി.മധു സൂദനന്‍ നായര്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ദേശാഭിമാനി ഗോപി, വട്ടപ്പറമ്പില്‍ പീതാംബരന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു
വൈകീട്ടു നടന്ന അസ്തമയ കാവ്യപൂജയില്‍ പ്രശസ്ത കവികളായ രാവുണ്ണി, പി.കെ.ഗോപി, ശ്രീലതാ വര്‍മ, പൂവച്ചല്‍ ഖാദര്‍, ഡോ. കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കവിത അവതരിപ്പിച്ചു. ജയന്തി സമ്മേളനം പ്രശസ്ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ പ്രൊഫ. വി.മധുസൂദനന്‍ നായര്‍, സെക്രട്ടറി അയിലം ഉണ്ണികൃഷ്ണന്‍, പ്രഭാവര്‍മ, മാനേജിങ് കമ്മിറ്റി അംഗം മധു മുല്ലശ്ശേരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിച്ച ആശാന്‍ കവിതകളുടെ സ്ത്രീ കഥാപാത്രങ്ങള്‍ സമ്മേളനാനന്തരം അരങ്ങേറി.