രണ്ടാമൂഴം സിനിമ ഉപേക്ഷിച്ചതായി ബി.ആർ.ഷെട്ടി. എംടിയും ശ്രീകുമാർ മേനോനും തമ്മിലുള്ള തർക്കവും കേസുകളുമാണ് സിനിമ ഉപേക്ഷിക്കാൻ ഷെട്ടിയെ പ്രേരിപ്പിച്ചതെന്ന് പറയുന്നു. മറ്റാരുടെയെങ്കിലും തിരക്കഥയിൽ മഹാഭാരതം ഒരുക്കാനാണ് ഒരുക്കാനാണ് പദ്ധതിയെന്നും ബി ആർ ഷെട്ടി അറിയിച്ചു.
നേരത്തെ ശ്രീകുമാർ മേനോനും എംടിയും തമ്മിലുള്ള തർക്കം കോടതി വരെ എത്തിയിരുന്നു. സിനിമയ്ക്കായി തിരക്കഥ ഒരുക്കിയിട്ടും രണ്ടുവർഷത്തോളം ഒരു പ്രവർത്തനവും നടത്താഞ്ഞതാണ് എം ടിയെ ചൊടിപ്പിച്ചത്. ഇതിനു ശേഷം കോടതി വഴി എംടി തിരക്കഥ തിരികെ വാങ്ങിയിരുന്നു.